" ഡയലോഗ് " യുഗങ്ങളുടെ തുടക്കം

1990 ക ളിൽ തുർക്കി രാജ്യത്ത് നിലനിന്നിരുന്ന സാമൂഹിക, സാംസ്‌കാരിക, മത മേഘലകളിൽ വൈരുദ്യം പരസ്പര സംഘട്ടങ്ങളിലേക്കും വിദ്വേശങ്ങളിലേക്കും വഴി വെച്ചു. ഈ അവസരത്തിൽ നിസ്വാർത്ഥരായ ഹിസ്മത്ത് സേവകർ രാജ്യത്തെ സംഘർഷാവസ്ഥയിൽ നിന്ന് കരകയറ്റുകയും പരസ്പര സാഹോദര്യം പണിതുയർത്തുക എന്ന ലക്ഷ്യത്തോടെ " ഡയലോഗ് " എന്ന ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.

ലോകത്താകമാനം മാത - സാമൂഹിക സംഘർഷങ്ങൾ ഉടലെടുത്ത ഒരു ദശകമായിരുന്നു ഇത്. സെപ്തംബർ 11 അമേരിക്കയിലെ വേൾഡ് സെന്ററിന് നേരെയുള്ള ആക്രമങ്ങൾ തുടങ്ങി ഒട്ടനേകം പ്രശ്നം ആഗോള ജനതയെ ഭീകരന്തരീക്ഷത്തിലേക്ക് നയിക്കുന്നു. ആഗോള ജനതയെ കണ്ണീരിലാഴ്ത്തിയിരുന്ന ഈ പ്രശ്നത്തെ എങ്ങനെ സമാധാന സമവാക്യങ്ങളിലേക്ക് കൈനടത്താം എന്ന നിസ്വാർത്ഥ ഹിസ്മത്ത് സേവകരുടെ ചിന്തകളിൽ നിന്നാണ് "ഇന്റർ ഫൈത് ഡയലോഗ് " എന്ന ആശയം ഉടലെടുക്കുന്നത്.

വിത്യസ്ത രാഷ്ട്രങ്ങളിൽ ഇതര മത വിഭാഗങ്ങളെ ഒരേ നിരയിൽ ഇരുത്തി സമാധാന സമവാക്യങ്ങൾക്ക് തുടക്കം കുറിച്ചായിരുന്നു ഇന്റർ ഫൈത്തിന്റെ ആരംഭം. ഇന്ന് 140 രാഷ്ട്രങ്ങളിൽ മത - സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വളരെയധികം സജീവമാണ് ഈ ഇന്റർ ഫൈത്.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2022 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.