മാധ്യമ സാന്നിധ്യം

ലോകത്തിന്റെ പൊതു നന്മക്കായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്, തങ്ങളുടെ സന്ദേശങ്ങൾ ലോകത്തെത്തിച്ചു കൊടുക്കാൻ മീഡിയയുടെ ആവശ്യം വളരെ കൂടുതലാണ്. മൂല്യാധിഷ്‌ഠിതമായ ഒരു സാമൂഹികാടിത്തറ പാകനാണ് ഇവരുടെ ശ്രമം. സാമൂഹിക നന്മകളെ മുറുകെ പിടിച്ച് തോളോട് തോൾ ചേർന്ന് ഒത്തൊരുമിച്ചു മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്യുന്നു ഇവർ. ഇത്തരമൊരു സാഹചര്യം വളർത്തി കൊണ്ടു വരുന്നതിൽ മീഡിയയുടെ പങ്ക് കുറച്ചൊന്നുമല്ല.

നീതി കിട്ടാത്തവന് അത് വാങ്ങിക്കൊടുക്കാനും, വായടക്കപ്പെട്ടവന് ശബ്ദംനൽകാനും,അടിച്ചമർത്തപ്പെട്ടവന്റെ കൈ പിടിച്ചുയർത്താനും പ്രതിജ്ഞയെടുത്തവരാണിവർ.

ഫത്ഹുല്ല ഗുലാൻ പുസ്തക പ്രസാധത്തെ വിദ്യാഭ്യാസ പ്രസരണത്തിനുള്ള ഒരു മാർഗമായാണ് കാണുന്നത്. 1980 കളിൽ തുർക്കിയിൽ വാർത്താവിനിമയരംഗം വളരെ പരിമിതമായ ചട്ടക്കൂടിലായിരുന്നു പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയക്കാരും പ്രൈവറ്റ് മേഖലയുമായിരുന്നു അതിനെ കയ്യടക്കി വെച്ചിരുന്നത്.

ഇതിനെല്ലാം ഒരു മാറ്റം വരുത്തിക്കൊണ്ട് തീർത്തും സെൻസർ ചെയ്യപ്പെടാതെ, പൂർണ്ണ സ്വാതന്ത്രത്തോടു കൂടി പ്രസാധക രംഗത് പ്രവർത്തിക്കാൻ അദ്ദേഹം പ്രചോദനമായി. ഈ മാറ്റം തുർക്കിയിൽ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ തിരി കൊളുത്തി.

1979 ൽ ഗുലാനിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഒരു കൂട്ടം അധ്യാപകർ ചേർന്ന് “ Teacher’s Foundation “ എന്ന ഒരു സംഘടനയുണ്ടാക്കി. “Sizinti” എന്ന പേരിൽ ഒരു മാഗസിനും ആരംഭിച്ചു. തുർക്കിയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മാസികയാണിത്. 1986 ൽ ആരംഭിച്ച “സമാൻ” പത്രവും, 1993 ൽ ആരംഭിച്ച “സമാൻ യോളു” ടെലിവിഷൻ ചാനലും ഗുലാൻ മൂവ്മെന്റിന്റെ വലിയ നേട്ടങ്ങളാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി റേഡിയോ സ്റ്റേഷനുകളും നടന്നു വരുന്നു. മീഡിയ രംഗം പരിമിതമായ ചില കൈകളാൽ മാത്രം കൈകാര്യം ചെയ്യപ്പെട്ടിരുന്ന കാലത്ത് ഇതു വലിയ നേട്ടം തന്നെയായിരുന്നു.