ആഗോള സമാധാന തലത്തിലെ സംഭാവനകളും മതാന്തര സംവാദങ്ങളും

മുസ്ലിം ക്രസ്തീയ ബന്ധത്തിന് നല്ല കാലമോ? അങ്ങനെ പറയുക പ്രയാസമായിരിക്കും. ഈ സര്‍വേകള്‍ മുന്നോട്ട് വെക്കുന്ന ഗൌരവ താരമായ ഒരു വസ്തുത, 2003 ലെ ഇറാഖ് അധിനിവേശാനന്തരം അമേരിക്കയോടും അവരുടെ പാശ്ചാത്യ അനുഭാവികളോടും മുസ്ലിംകള്‍ക്ക് ഉണ്ടായിരുന്ന സാക്ഷാത്തായ മനോഭാവതിന് സാരമായ വിള്ളല്‍ സംഭവിച്ചുവെന്നതാണ് മാത്രവുമല്ല ‘തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധം’ എന്ന ശീര്‍ഷകം മുസ്ലിം പൊതുബോധത്തിൽ നിര്‍ഭാഗ്യവശാൽ വിവക്ഷിക്കപ്പെട്ടത്. മുസ്ലിംകള്‍ക്ക് എതിരെയുള്ള യുദ്ധ പുറപ്പാട് എന്ന നിലക്കുമാണ്. സെപ്റ്റംബര്‍ 11 ന്‍റെ കാര്യമെടുക്കാം, 2001 ലെ ആ ഭീകരാക്രമാണത്തിന് ലോക രാഷ്ട്രങ്ങളത്രയും ദയാ പുരുസ്സരം അമേരിക്കക്ക് നല്‍കിയ സന്നദ്ദത വഴി പക്ഷെ, യു എസ്സിനും മുസ്ലിമ്കള്‍ക്കും ഇടയില്‍ ഒരു സഹകരണ സുസ്ഥിതി ഉണ്ടായില്ല.

മറിച്ച്‌, പെട്ടെന്നുള്ള ഏകാഗ്രചിത്തമായ നടപടി വിപരീത ഫലമാണ് ഉളവാക്കിയതെന്ന് പറയാം. ഇനി ഒരു പക്ഷെ ഒരുപാട് കാലമായി സാധാരണ മുസ്ലിംകള്‍ക്കിടയിൽ തങ്ങള്‍ക്കുണ്ടായിരുന്ന സല്‍പേര്‍ തിരിച്ചെടുക്കുക അമേരിക്കക്കും പാശ്ചാത്യര്‍ക്കും ദീര്‍ഘ കാലത്തെ ശ്രമത്തിന്‍റെതായിരിക്കും. ഒരു ഉള്‍പക എന്നതിനപ്പുറം ചില ബാലിഷതകളിലൂടെ ഇവര്‍ കയ്യാളിയ ‘ഹാര്‍ഡ്പവർ’ കാലങ്ങളെടുത്തുണ്ടാക്കിയ മൃദു ശക്തി വിശ്വാസവും ധാരണപ്പെടലും നിശേഷപ്പെടുന്നിടത്താണ് ചെന്നെത്തിയത്. ഈ പോളുകളുടെ ഫലം അത്ര സുഖകരമാല്ലെന്നത് ശരി, എന്നാൽ അതിലും മോശമാണ് വരും കാലത്തെ ചില നിരീക്ഷകർ നല്‍കുന്ന വസ്തുതാപരമായ പ്രസ്ത്താവനങ്ങൾ. നിലവിലേത് സുഖമാമായൊരു നീക്ക് പോക്ക് മാത്രമല്ലെന്ന് മാത്രമല്ല ഭയങ്കുരമായ ഒരു സംഘട്ടനത്തിന്‍റെ വക്കിലാണ് നാമെന്നതാണ് ഈ പ്രസ്ഥാവങ്ങളുടെ ആകെ പൊരുള്‍, ഒരു പക്ഷെ, ഈ പറഞ്ഞവരിൽ ഏറ്റവും വിഖ്യാതന്‍ ഹാർ വാര്‍ഡിലെ രാഷ്ട്ര തന്ത്രജ്ഞന്‍ സാമുവല്‍ ഹംടിങ്ങ്ണ ആയിരിക്കും. അദ്ദേഹത്തിന്‍റെ പൊതു സ്വാതീനമേറെ the clash of civilization (1993) തുടര്‍ന്നദ്ദേഹം എഴുതിയ the clash of civilization and remarking of world order ഇവകളെല്ലാം അടിവരയിടുന്ന വസ്ത്തുത ഇസ്ലാമും പടിഞ്ഞാറും ഇപ്പോഴും പോരാട്ട വഴിയിൽ തന്നെയാണന്നാണ്.

ചില നയ വ്യര്‍ത്തങ്ങളില്‍ ഹംടിങ്ങ്ണ്ന്‍റെ ആശയങ്ങള്‍ക്ക് വിപുലമായ സ്വാധീനം നേടാനായെങ്കിലും അക്കാദമിക ലോകത്തെ സഹ പ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹം നിശിത വിമര്‍ശനത്തിനിരയായി. തന്‍റെ അനുഭവ സിദ്ദമായ അറിവുകളുടെ ;ബലത്തില്‍ മാത്രം പെട്ടെന്നൊരു തീര്‍പ്പിലെക്കെത്തിയെന്നതാന്ണു കാര്യം. ന്യൂന പക്ഷ ബീകരവാദികലോട് സമാനാശയം പുലര്‍ത്തുന്ന ചില മൂല തത്ത്വ വാദങ്ങളിലൂടെ ഇസ്ലാമിനെയും മുസ്ലിംകളെയും അടയാളപ്പെടുത്താനൊരുങ്ങുമ്പോള്‍ ഹംടിങ്ങ്ണ് മുസ്ലിം പണ്ഡിതന്മാരിൽ നിന്നും വിമര്‍ശനമേല്‍ക്കുന്നുണ്ട്. ചുരുക്കം ചിലരൊഴിച്ചാൽ മിക്ക പണ്ഡിതരും ഹംടിങ്ങട്ടനിന്‍റെ ക്രിസ്ത്യന്‍ പടിഞ്ഞാര്‍ മുസ്ലിം ലോകം എന്ന വൈരുധ്യാതിഷ്ടിതനിരാകരിക്കുക തന്നെയാണ് ചെയ്യുന്നത്.

സംഗതി വശാല്‍ ഹംടിങ്ങ്ട്ടണ് മാത്രമല്ല ഇസ്ലാമിനെ ഒരു മൌലിക തത്ത്വ സംഹിതയെന്ന നിലക്ക് വായിക്കുന്നത്. അല്‍ ഖാഇദ പോലുള്ള ജിഹാദീ ഗ്രൂപുകളുടെ ബുദ്ദി ജീവികലടക്കം പല റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളും പക്ഷേ, ഹംടിങ്ങ്ട്ടണ് ന്‍റെ വാദത്തോട് യോജിക്കുന്നു. പടിഞ്ഞാര്‍ ഇസ്ലാമിനോട് കാണിക്കുന്ന വിദ്വേഷം ഹംടിങ്ങ്ട്ടണ് സമര്‍ത്ഥമായി തെളിയിക്കുമ്പോള്‍ അതിനോട് പിന്തുണ കാണിക്കാനാണ് ഇവര്‍ വ്യഗ്രത കൂട്ടുന്നത്. സത്യത്തില്‍ ന്യൂയോര്‍ക്കിലെ WTC ഇരട്ട ഗോപുരങ്ങള്‍ തകര്‍ക്കപ്പെടുക കൂടി ചെയ്തതോടെ ഹംടിങ്ങ്ണ്ന്‍റെ വാദങ്ങള്‍ക്ക് സ്വീകാര്യത കൂടി വന്നു എന്ന വേണം പറയാന്‍.

ഗ്രോഗ് ബാർടൻ 23/11/2007