തുർക്കിയുലെ അട്ടിമറി ശ്രമം; അന്താരാഷ്ട്ര അന്യേഷണം വേണം: ഫത്ഹുല്ല ഗുലൻ

കഴിഞ്ഞ ജൂലൈ 15 ന് രാത്രി തുർക്കിയിലെ പരാചയപ്പെട്ട അട്ടിമറി ശ്രമത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ രാജ്യത്തിൻെ സമീപ കാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ അപകമായിരുന്നു. പട്ടാള അട്ടിമറികളുടെ യുഗം അവസാനിച്ചു എന്ന് വിശ്വസിച്ച തുർക്കി ജനതയുടെ നിശ്ചയ ദാർഡ്യവും ജനാതിപത്യത്തിൻെ സംരക്ഷണത്തിന് അവർ ചെയ്ത ത്യാഗവും അവിസ്മരണീയമാണ്. അട്ടിമറി ശ്രമം പുറത്തറിയുന്ന നിമിഷം തന്നെ ഞാൻ അതിനെ ശക്തമായി അപലപിച്ചിരുന്നു.

അട്ടിമറി ശ്രമം ആരംഭിച്ച് ഇരുപത് മിനുട്ടിനുള്ളിൽ അട്ടിമറിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമാക്കുന്നതിനു മുംപ് തുർക്കി പ്രസിഡൻ്  ഞാനാണ് അട്ടിമറിക്ക് പിന്നിലെന്ന് പ്രഖ്യാപിച്ചു. അട്ടിമറി ശ്രമത്തിൻെ ആസൂത്രകരോ അവരുടെ താൽപര്യങ്ങളോ പുറത്ത് വരുന്നതിന് മുന്നെയുള്ള ദൃതി പിടിച്ചുള്ള ആക്ഷേപം, കഴിഞ്ഞ അൻപത് വർഷത്തിനിടെ രാജ്യത്തെ നാല് പട്ടാള അട്ടിമറികളുടെയും യാതനകൾ അനുഭവിച്ച എന്നെ സംബന്ധിച്ചിടത്തോളം നിന്ദിക്കുന്നതിന് തുല്യമാണ്. അത്തരം ആരോപണങ്ങളെ ഞാൻ പരിപൂർണ്ണമായും നിഷേധിക്കുന്നു.

കഴിഞ്ഞ പതിനേഴ് വർഷമായി അമേരിക്കയിലെ പെൻസിൽവാനിയയിൽ സ്വയം തെരെഞ്ഞെടുത്ത പ്രവാസത്തിലാണ് ഞാൻ. ആറായിരം മൈലുകൾക്കപ്പുറത്ത് നിന്നും ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ സൈന്യത്തെ അതിൻെ സ്വന്തം രാജ്യത്തിനെതിരെ നീങ്ങാൻ ഞാൻ പ്രേരിപ്പിച്ചെന്ന് പറയുന്നത് അടിസ്ഥാന രഹിതമെന്ന് മാത്രമല്ല, വിശ്വാസ യോഗ്യവുമല്ല.

അട്ടിമറി ആസൂത്രണം ചെയ്തവരിൽ ആരെങ്കിലും, ഹിസ്മത്ത് അനുഭാവികൾ ഉണ്ടെങ്കിൽ അവർ തങ്ങളുടെ അനേകം പൌരന്മാരുടെ ജീവൻ നഷ്ടപ്പെടുത്തി ചെയ്ത ഹീന പ്രവർത്തനം രാജ്യത്തിൻെ അഖണ്ഡതയോട് ചെയ്ത ചതിയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ജീവിതത്തിലുടനീളം ഞാൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ അവർ നശിപ്പിക്കുകയും അനേകായിരം നിരപരാധികൾ ഭരണകൂടത്തിൻെ അടിച്ചമർത്തലിന് വിധേയരാവാൻ കാരണമാവുകയും ചെയ്തു.

സൈന്യത്തിലെ ഏതാനും പേർക്ക് അധികാര ഭ്രമം ബാധിച്ചിട്ടുണ്ടാകാം. ഹിസ്മത്ത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കാൾ അധികാരത്തോടുള്ള ആഗ്രഹം അവരെ നയിച്ചിട്ടുണ്ടങ്കിൽ അവരുടെ പ്രവർത്തി കാരണം പ്രസ്ഥാനം വേട്ടയാടപ്പെടരുത്. അവരെ ഞാൻ അല്ലാഹുവിൻെ വിധി നിർണ്ണയത്തിന് വിടുന്നു. ഞാനടക്കം ആരും നിയമത്തിന് അതീതരല്ല. നീതി പൂർവഹകമായ വിചാരണക്ക് ശേഷം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർ ആരാണെങ്കിലും അവർക്ക് അർഹമായ ശിക്ഷ നൽകണം.

തുർക്കിയിലെ നീതിന്യായ വ്യവസ്ഥ 2014 മുതൽ ഭരണ കൂടത്തിൻെ കളിപ്പാവയായുട്ടുണ്ട്. രാഷ്ട്രീയ വൽക്കരിക്കപ്പെട്ട നീതി പീഢത്തിൽ നിന്നും നീതി ലഭിക്കാനുള്ള സാധ്യത വിദൂരമാണ്. ഈ കാരണം കൊണ്ടാണ് പല പ്രാവിശ്യം അന്താരാഷ്ട്ര ഏജൻസിയെക്കൊണ്ട് അന്യേഷിപ്പിക്കണമെന്ന് ഞാൻ ആവിശ്യപ്പെട്ടത്. അത്തരം ഒരു ഏജൻസിയുടെ കണ്ടെത്തലുകൾക്ക് വിധേയനാവാൻ ഞാൻ ഒരുക്കമാണ്.

ഹിസ്മത്ത് മൂവ്മെൻ് അതിൻെ അൻപത് വർഷത്തെ ചരിത്രത്തിനിടക്ക് ഒരക്രമ സംഭവത്തിൽ പോലും പ്രതി ചേർക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്ന “ഹിസ്മത്ത് വേട്ട” ക്കെതിരെ  ഒരിക്കൽ പോലും സുരക്ഷാ സേനയെയോ ഭരണകൂടത്തെയോ തെരുവിൽ നേരിട്ടിട്ടില്ല.

ഭരണകൂടം അതിൻെ സർവ്വ സന്നാഹങ്ങളോടെയും രാഷ്ട്രീയ നിയന്ത്രിതമായ നിയമ, നീതി വ്യവസ്ഥകളും ഒരുമിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഹിസ്മത്തിനെ വേട്ടയാടിട്ടും നിയമത്തിൻെ ചട്ടക്കൂടിൽ നിന്ന് മാത്രമാണ് ഹിസ്മത്ത് അനുഭാവികൾ അതിനോട് പ്രതികരിച്ചത്. ഒരിക്കൽ പോലും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചില്ല.  

രാജ്യത്തെ നീതിയും നിയമവും നടപ്പാക്കേണ്ട ഏജൻസികൾ കഴിഞ്ഞ മൂൺ വർഷമായി ഞാൻ നടത്തുന്നുവെന്ന്  അവർ ആരോപിക്കുന്ന സമാന്തര ഭരണ കൂടത്തെപ്പറ്റി അനേഷിക്കാനും കണ്ടെത്തനും മത്സരിക്കുകയാണ്. അതിനായി രാജ്യത്തിൻറെ ഊർജ്ജവും സമയവും ചിലവഴിക്കപ്പെടുന്നു.

2013 ലെ ഗവൺമെന്റിനെതിരെയുള്ള അഴിമതി ആരോപണം ബ്യുറോക്രസിക്കുള്ളിലെ ഹിസ്മത്ത് അനുകൂലികളുടെ അട്ടിമറി ശ്രമമായിരുന്നുവെന്ന് അവർ ആരോപിക്കുന്നു. 4000 ലധികം പേരെ തടവിലാക്കുകയും, പതിനായിരങ്ങളെ ഗവണ്മെന്റ് ഉദ്യോഗങ്ങളിൽ നിന്ന് പിരിച്ചു വിടുകയും, നൂറുകണക്കിന് എൻ.ജി ഒ കളും സ്വകാര്യ സ്ഥാപനങ്ങളെയും അന്യമായി പിടിച്ചടക്കിയിട്ടും തങ്ങളുടെ വാദം സമര്ഥിക്കുവാൻ ഒരു തെളിവ് പോലും കൊണ്ടുവരാൻ സാധിച്ചില്ല.
2013 മെയിൽ ഞാനുമായിട്ടുള്ള കൂടിക്കാഴ്ചയെ " ദൈവത്തിന്റെ സമ്മാനം " എന്ന് വിളിച്ച പ്രധാന മന്ത്രി 2013 ഡിസംബറിലെ അഴിമതി ആരോപണങ്ങൾക്ക് ശേഷം "കൊലയാളികൾ", "രക്തം കുടിക്കുന്ന പിശാചുക്കൾ" തുടങ്ങി വെറുപ്പിന്റെ ഭാഷയാണ് ഹിസ്മത്ത് അനുകൂലികൾക്കെതിരെ ഉപയോഗിക്കുന്നത്.

ജൂലൈ 15 ന്റെ അട്ടിമറി ശ്രമത്തിന് ശേഷം അക്രമം പതിന്മടങ്ങായി വർധിച്ചു. ഭരണ കൂടം എന്നെയും അനുഭാവികളെയും "വൈറസ് " എന്നും " തുടച്ചു നീക്കേണ്ട അർബുദ കോശങ്ങൾ " എന്നും വിശേഷിപ്പിച്ചു. ഹിസ്മത്ത് സ്ഥാപനങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് സാദാരണക്കാർ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നേരിടേണ്ടി വന്നു.

അവരുടെ സ്വകാര്യ സ്വത്തുക്കൾ കണ്ടു കെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. യാത്ര ചെയ്യാതിരിക്കാൻ പാസ്സ്പോർട്ടുകൾ ക്യാൻസൽ ചെയ്തു. ഈ അഭിശപ്‌ത വേട്ടയാടൽ കാരണം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം അപകടത്തിലായി പുതിയ റിപ്പോർട്ടുകൾ പ്രകാരം 90,000 പേർ ജോലികളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 21,000 ലധികം അധ്യാപകരുടെ ലൈസൻസ് റദ്ദ് ചെയ്തിരിക്കുകയാണ്.

 ജോലി ചെയ്യാനോ രാജ്യത്തിന് പുറത്ത് പോവാനോ അനുവദിക്കാതെ അവരെ പട്ടിണിക്കിട്ട് കൊല്ലാനാണോ ഗവൺമെന്റിന്റെ ഉദ്ദേശം..!!!? യൂറോപ്യൻ ചരിത്രത്തിലെ കുപ്രസിദ്ധമായ കൂട്ടക്കൊലകൾക്ക് മുന്നോടിയായുള്ള നടപടികളും എത്തും തമ്മിൽ എന്താണ് വിത്യാസം എന്ന് ആശ്ചര്യപ്പെടുകയാണ്.

തുർക്കിയിലെ മുഴുവൻ പട്ടാള അട്ടിമറികൾക്കും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റനേകം തുർക്കി പൗരന്മാരെപ്പോലെ തന്നെ അതിന്റെ കെടുതികൾ ആവോളം അനുഭവിച്ചിട്ടുണ്ട്. 1971 മാർച്ച 12 ന് നടന്ന അട്ടിമറിക്ക് ശേഷം പട്ടാള ഭരണകൂടത്തിന്റെ ഓർഡർ പ്രകാരം എന്നെ ജയിലടച്ചു.1980 സെപ്റ്റംബർ 12 ലെ അട്ടിമറിക്ക് ശേഷം എനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ആറു വര്ഷം ഒളിവിൽ താമസിക്കേണ്ടി വന്നു.

1997 ഫെബ്രുവരി 27 ലെ അവസാനത്തെ അട്ടിമറിക്ക് ശേഷം എനിക്ക് വധശിക്ഷ നല്കണമെന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. " ഏകാംഗമുള്ള നിരായുധമായാ ഭീകര സംഘടന " എന്ന് കുറ്റം ചുമത്തി.

ക്രൂരമായ പട്ടാള മേധാവിത്വ ഭരണങ്ങളിലൊക്കെയും ഞാൻ ഭീകര സംഘടനക്ക് നേതൃത്വം കൊടുക്കുന്നുവെന്നാരോപിച്ച് മൂന്ന്  ആരംഭിച്ചു. പക്ഷെ ഓരോ ഘട്ടത്തിലും വിചാരണക്ക് ശേഷം ഞാൻ കുട്ടാ വിമുക്തനാക്കപ്പെട്ടു. അന്ന് പട്ടാള അധികാരികൾ എന്നെ ലക്‌ഷ്യം വെച്ചെങ്കിൽ ഇന്ന് ഏകാധിപത്യ സ്വാഭാവമുള്ള ജനാതിപത്യ ഭരണ കൂടം സമാനമായ ആരോപണങ്ങളുമായി എതിരെ വരുന്നതെന്ന് മാത്രം.

തുർക്കിയിലെ വിത്യസ്ത പാർട്ടി നേതാക്കളുമായി എനിക്ക് വ്യക്തിപരമായ സൗഹൃദ ബന്ധം ഉണ്ടായിരുന്നു. മുൻ പ്രധാന മന്ത്രിമാരായ തുർഗുത് ഒസാൽ , സുലൈമാൻ ഡെമിറൽ , ബുലൻറ് ഏജവിത് തുടങ്ങിയവരുടെ ജനോപകാരങ്ങളായ പ്രവർത്തനങ്ങളെയും നയ നിലപാടുകളെയും എന്നാലും വിധം പിൻതുണച്ചിട്ടുണ്ട്. അവർ എന്നോടും ആദരവോടെയയായിരുന്നു പെരുമാറിയത്. പ്രതേകിച്ചും സാമൂഹിക സമാധാനത്തിനും വിദ്യാഭ്യാസത്തിനും ഹിസ്മത്ത് ചെയ്യുന്ന പ്രവർത്തനങ്ങളെ അറിഞ്ഞതിന് ശേഷം.

" പൊളിറ്റിക്കൽ ഇസ്ലാം " എന്ന വീക്ഷണത്തോട് അകൽച്ച പാലിക്കുമ്പോഴും മി എർദുഗാനും എ കെ പെ യുടെ നേതാക്കളും അവരുടെ ആദ്യ ഘട്ടത്തിൽ ചെയ്ത ജനാധിപത്യ പരിഷ്കാരങ്ങളെ ഞാൻ പ്രശംസിച്ചിരുന്നു.

പക്ഷെ എന്റെ ഹൃസ്വ കാല ജീവിതത്തിലുടനീളം പട്ടാള അട്ടിമറികൾക്കെതിരെയും നില നിന്നിട്ടുണ്ട്. ഇരുപത് വര്ഷം മുൻപ്  " ഇനി ഈ രാജ്യത്ത് ജനാധിപത്യത്തിൽ നിന്നും മതേതരത്വത്തിൽ നിന്നും ഒരു തിരിച്ചു പോക്ക് വേണ്ടെന്ന് " അഭിപ്രായപ്പെട്ടപ്പോൾ ഇതേ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളാണ് എന്നെ അധിക്ഷേപിച്ചത്, ഇന്ന് അവർ ഭരണാധികാരികളോ അവരോട് അടുത്തവരോ ആണ് .ഞാൻ ഇപ്പോഴും എന്റെ വാക്കുകളിൽ ഉറച്ച് നിൽക്കുന്നു. 40 വർഷത്തെ എന്റെ ജീവിതത്തിലെ അനേകം ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും തുടർച്ചയെന്നോണം എഴുതപ്പെട്ട 70 ലധികം പുസ്തകങ്ങൾ പൊതു സമൂഹത്തിന് ഇപ്പോഴും ലഭ്യമാണ്. അതിലൊന്നിൽ പോലും അട്ടിമറിയേയോ അക്രമത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായ മാനുഷിക മൂല്യങ്ങളെ ചർച്ച ചെയ്യുന്നവയാണ്.

അത്യന്തം അപകടകരമായ ഏകാധിപത്യത്തിൽ നിന്നും തുർക്കിയെ മോചിപ്പിക്കാൻ ജനാധിപത്യ സംസ്കാരത്തിന്റെ പുനഃ സ്ഥാപനത്തിലൂടെയും നന്മ ലക്ഷ്യമാക്കിയ ഭരണത്തിലൂടെയും മാത്രമേ സാദ്ധ്യമാകൂ .പട്ടാള അട്ടിമറിയോ ജനകീയ ഏകാധിപത്യമോ പ്രതിവിധിയല്ല .

ദൗർഭാഗ്യകരമെന്ന് പറയാം, സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടുകയോ ഗവൺമെന്റ് അധീനപ്പെടുത്തുകയോ ചെയ്ത ഒരു രാജ്യത്ത് ജനങ്ങളിൽ ഭൂരിഭാഗവും -നിരന്തരമായ ഗവൺമെന്റ് അനുകൂല പ്രചാരണത്തിലൂടെ - ജൂലൈ 15 ന്റെ അട്ടിമറിക്ക് പിന്നിൽ ഞാനാണെന്ന് വിശ്വസിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു. എങ്കിലും നിക്ഷ്പക്ഷമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലോക ജനതയിൽ ഭൂരിഭാഗവും ഇത് ഭരണകൂടത്തിന്റെ അധികാരക്കൊതി മൂത്ത വേട്ടയാടലിന്റെ എത്രയാണെന്ന് വിശ്വസിക്കുന്നു.

തീർച്ചയായും, ഭൂരിപക്ഷത്തിന്റെ അഭിപ്രായഭിപ്രായമെന്ത് എന്നതല്ല, മറിച്ച് നിക്ഷ്പക്ഷമായ വിചാരണക്ക് ശേഷം പുറത്തു വരുന്ന സത്യങ്ങളണ് പ്രധാനം. ആരോപണ വിധേയരായ ഞാനടക്കമുള്ള പതിനായിരക്കണക്കിന് ആളുകൾ തങ്ങളുടെ നിരപരാധിത്വവും തെളിയിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങൾക്കു നേരെ ചുമത്തപ്പെട്ട ഈ ആരോപങ്ങളുമായി, സംശയത്തിന്റെ നിഴലിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ ദൗർഭാഗ്യവശാൽ നീതിന്യായ സംവിധാനം പോലും ഗവർമെന്റിന്റെ രാഷ്ട്രീയ അധികാരത്തിന്റെ കളിപ്പാവയായി മാറിയിരിക്കുന്നു. അതുകൊണ്ട് ഹിസ്മത്ത് അനുഭാവികൾക്ക് നീതി ലഭിക്കാനുള്ള വിദൂര സാധ്യത പോലും ഇല്ലാതാവുന്നു.

കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സർക്കാറുകൾ, ഇന്റലിജെൻസ് ഏജൻസികൾ, ഗവേഷകർ, സ്വതന്ത്ര്യ പൌര സംഘടകൾ എന്നിവരാൽ ഹിസ്മത്ത് അനുഭാവികളുടെ പ്രവർത്തങ്ങൾ വീക്ഷിക്കപ്പെടുന്നുണ്ട്. ഇന്നുവരെ അവർ എന്തെങ്കിലും നിയമ വിരുദ്ധമായ പ്രവർത്തികളിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ നിരവധി രാജ്യങ്ങൾ തുർക്കി ഗവെർന്മെന്റിന്റെ ആരോപണങ്ങളെ കാര്യമായെടുക്കുന്നില്ല.

ഹിസ്മത്ത് മൂവ്മെന്റിന്റെ ഏറ്റവും  വലിയ  പ്രത്യേകത അധികാരത്തിന് വേണ്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നതാണ്. മറിച്ച് സമൂഹത്തിന്റെ ഭാവിയെ അപകടപ്പെടുത്തുന്ന പ്രശ്നങ്ങൾക്ക് ദീർഘാടിസ്ഥാനത്തിൽ പരിഹാരങ്ങൾ നിർദ്ദേശിക്കുകയാണ് ഹിസ്മത്ത് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഭീകരതയുടേയും രക്തച്ചൊരിച്ചിലിന്റെയും, വികസനമില്ലായ്മയുടെയും വാർത്തകളിൽ നിരന്തരമായി ഇടം നേടിയപ്പോൾ ഹിസ്മത്ത് പ്രവർത്തനങ്ങളുടെ സമൂഹത്തിന്റെ പുരോഗതിയിൽ സജീവമായി സംഭാവനകൾ നൽകുന്ന, സൗഹൃദ സംവാദങ്ങളെ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ തലമുറയെ വളർത്തിയെടുക്കാൻ പരിശ്രമിക്കുകയായിരുന്നു.

ഈ സമൂഹങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം അജ്ഞതയും, അസഹിഷ്ണുതാപരമായ സംഘര്ഷങ്ങളും, ദാരിദ്രവുമാണെന്നു   ഞാൻ വിശ്വസിക്കുന്നു. അത് കൊണ്ട്തന്നെ, കേൾക്കാൻ സന്നദ്ധരായവരോടൊപ്പം പള്ളികളോ ഖുർആൻ പാഠശാലകളോ അല്ല  സ്‌കൂളുകൾ നിർമ്മിക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസം, ആതുര സേവനം, മാനുഷിക സഹായ രംഗങ്ങളിൽ ഹിസ്മത്ത് തുർക്കിയിൽ മാത്രമല്ല ലോകത്തെ മറ്റു 160 ലധികം രാഷ്ട്രങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. പരാമര്ശിക്കേണ്ട വസ്തുത ഈ പ്രവർത്തനങ്ങൾ എല്ലാ മതസ്ഥരെയും വംശങ്ങളെയും ഭേദമന്യേ സേവനം ചെയ്യുന്നു എന്നതാണ്.

പാകിസ്താനിലെ ഏറ്റവും പ്രയാസകരമായ ഭാഗങ്ങളിൽ ഹിസ്മത്ത് പെൺകുട്ടികൾക്ക് സ്‌കൂളുകൾ തുറന്നു, ആഭ്യന്തര യുദ്ധം നടക്കുന്ന മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ എപ്പോഴും വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കുന്നു. നൈജീരിയയിൽ ബ്രോക്കോഹറാം തീവ്രവാദികൾ പെൺകുട്ടികളെ പിടിച്ചു കൊണ്ടുപോയപ്പോൾ ഹിസ്മത്ത് അവിടെ പെൺകുട്ടികൾക്കും സ്ട്രീകൾക്കും മാത്രമായി സ്‌കൂളുകൾ ആരംഭിച്ചു. ഫ്രാൻസിലും ഫ്രഞ്ച് സംസാരിക്കുന്ന മറ്റു രാജ്യങ്ങളിലും തീവ്ര ഇസ്ലാമികാശായങ്ങളുടെ ഗ്രൂപ്പുകൾക്കെതിരെ പോരാടാനും അതിനു ഗവൺമെന്റുകളെ സഹായിക്കണമെന്നും എന്റെ ആശയങ്ങളെ സ്വീകരിക്കുന്നവരോട് ആവശ്യപ്പെട്ടു. ഇവിടങ്ങളിൽ മുസ്ലിം സമൂഹം സ്വാന്ത്ര്യമായി ചിന്തിക്കുന്നവരും സാമൂഹിക പുരോഗതിയുടെ ചാലക ശക്തികളുമായി മാറ്റാൻ ഞങ്ങൾ പരിശ്രമിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്കൊപ്പം നിൽക്കുന്നതിന് പകരം പരിഹാര മാര്ഗങ്ങളോട് ചേർന്ന് നില്ക്കാൻ അവരെ പ്രചോദിപ്പിക്കുകയാണ് ഹിസ്മത്ത് ചെയ്തത്.

ഒരുപാട് ഭീഷണികൾ നേരിടേണ്ടി വന്നപ്പോഴും ഐ എസ്, അൽ ഖയ്ദ പോലെയുള്ള ഭീകര പ്രവർത്തനങ്ങളെ ഞാൻ നിരന്തരമായി അപലപിക്കുകയും, അവ ഇസ്ലാമിന്റെ സുന്ദര മുഖം വികൃതമാക്കുകയാണെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. പക്ഷെ തുർക്കി ഭരണ കൂടം ലോകത്തിലെ പല രാഷ്ട്രങ്ങളോട് ഹിസ്മത്ത് സ്‌കൂളുകൾ അടച്ച് പൂട്ടാൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ആ സ്‌കൂളുകളോ അതിന്റെ പ്രവർത്തകരോ ജൂലൈ 15 ലെ അട്ടിമറി ശ്രമവുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരായിരുന്നു. അവർ എപ്പോഴും അക്രമത്തെ നിരുത്സാഹപ്പെടുത്താനാണ് പരിശ്രമിച്ചത്. ആ രാഷ്ട്രങ്ങളോട് എന്റെ വിനീതമായ അഭ്യർത്ഥന, നിങ്ങൾ തുർക്കി ഭരണകൂടത്തിന്റെ യുക്തിരഹിതമായ ആരോപണങ്ങളെയും ആവശ്യങ്ങളെയും തള്ളിക്കളയുകയും സ്വതന്ത്രമായി തീരുമാനമെടുക്കുകയും ചെയ്യണമെന്നാണ്. 

ഭരണകൂടം ഹിസ്മത്തിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിലൂടെ നൂറു കണക്കിന് സ്‌കൂളുകളും, ആശുപത്രികളും, സഹായ സംഘടനകളുമാണ് അടച്ച് പൂട്ടേണ്ടി വന്നത്. ജയിലടക്കപ്പെട്ടത് അധ്യാപകരും, വ്യവസായികളും, ഡോക്കർമാരും, അക്കാദമിക് ബുദ്ധി ജീവികളും പത്ര പ്രവർത്തകരുമടങ്ങുന്ന സമൂഹത്തിലെ ഉന്നത ചിന്താ വൈഭവമുള്ളവരാണ്. ഗവൺമെന്റിന് ഇതുവരെ അവർക്കെതിരെ ഒരു തെളിവ് പോലും കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അട്ടിമറി ശ്രമവുമായോ മറ്റേതെങ്കിലും സംഭവവുമായോ അവർക്ക് യാതൊരു ബന്ധവുമില്ല.

പാരിസിലെ കൾച്ചറൽ സെന്റർ തീ വെച്ച് നശിപ്പിച്ചത്, അന്വേഷണത്തിലുള്ളവരുടെ കുടുംബങ്ങളെ തടവിലാക്കുകയോ പിടിച്ച് കൊണ്ടുപോവുകയോ ചെയ്യുക. തടവിലിട്ട പത്ര പ്രവർത്തകർക്ക് ചികിത്സ പോലും നിഷേധിക്കുക, സ്‌കൂളുകളും ആതുര സഹായ സേവന സംഘടനയായ  “ Kimse Yoke mu” ഓഫീസുകളും അടച്ച് പൂട്ടുക, അട്ടിമറി അന്വേഷണത്തിന്റെ പേരിൽ 1500 സർവ്വകലാശാല വകുപ്പ് മേധാവികളെ രാജി വെപ്പിക്കുക തുടങ്ങീ ന്യായീകരണങ്ങളില്ലാത്ത പ്രതികാര നടപടികളാണ് തുർക്കിയിൽ നടന്നു കൊണ്ടിരിക്കുന്നത്.

ഹിസ്മത്ത് അനുഭാവികളെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നോണം ഗവെർന്മെന്റ് ഭരിക്കുന്ന പാർട്ടിയോട് എതിര് നിൽക്കുന്ന എല്ലാവരെയും പുറത്താക്കി ബ്യുറോക്രസി ശുദ്ധീകരണമാണ് നടക്കുന്നത്.പുറമെ തുർക്കിയിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ ഭീതിതമാണ്. " ആംനസ്റ്റി ഇന്റർനാഷനലിന്റെ " ഏറ്റവും അടുത്ത് റിപ്പോർട്ട് ചെയ്ത പീഡനങ്ങളുടെയും ക്രൂരതയുടെയും കഥകൾ ഭീതി വർധിപ്പിക്കുന്നു. സത്യമായും ഇത് മറ്റൊരു മാനുഷിക ദുരന്തമാവുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട ഗവെർന്മേന്റിനെതിരെ ജൂലൈ 15 ന് സംഭവിച്ച അട്ടിമറി ശ്രമം തുർക്കി ജനതയുടെ ധീരമായ ചെറുത്ത് നില്പുകൊണ്ട് പരാജയപ്പെട്ടത് ചരിത്ര സംഭവമാണ്. പക്ഷെ അട്ടിമറി പരാജയപ്പെട്ടു  എന്നതു   കൊണ്ട് ജനാധിപത്യം വിജയിച്ചു എന്നർത്ഥമില്ല. ഒരു ന്യൂനപക്ഷത്തിന്റെയോ ഭൂരിപക്ഷത്തിന്റെയോ ആധിപത്യം മറ്റൊരു ന്യൂനപക്ഷത്തിന്റെ അടിച്ചമർത്തലിന് കരണമാകുന്നതോ തിരഞ്ഞെടുക്കപ്പെട്ട ആധിപത്യം സംഭവിക്കുന്നതോ യഥാർത്ഥ ജനാധിപത്യത്തിന്റെ വിജയമല്ല.

ശരിയായ നിയമ വാഴ്ച, അധികാര കേന്ദ്രീകരണം, മനുഷ്യാവകാശം, സ്വാതന്ത്രം, പ്രധാനമായും അഭിപ്രായ സ്വാതന്ത്രം, എന്നിവ ഇല്ലാത്ത കാലത്തോളം ജനാധിപത്യത്തെക്കുറിച്ച് പറയാൻ ആർക്കും അവകാശമില്ല. ഈ മൂല്യങ്ങൾ തിരിച്ച് പിടിക്കുന്നതിലൂടെ മാത്രമേ തുർക്കിയിൽ ജനാധിപത്യത്തിന് യഥാർത്ഥ വിജയം നേടാനാകൂ.

(ഫ്രഞ്ച് പത്രമായ Le Monde യിൽ പ്രസിദ്ധീകരിക്കപ്പെട്ട ഫത്ഹുല്ല ഗുലൻെ ലേഖനത്തിൻെ സ്വതന്ത്ര പരിഭാഷ)