1970 - 1980 വിദ്യാഭ്യാസ നവോത്ഥാനം

വിദ്യാഭ്ാസ മെഖലയാണ് ഹിസ്മത്തിൻെ പ്രധാന പ്രവർത്തന ഗോദ, ഇതിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ മിക്കതും പ്രൈവറ്റ് സ്കൂളുകളാണ്. 140 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഹിസ്മത്ത് വിദ്യാഭ്യാസ ശൃംഖലയിൽ നിന്നായി 2009 ലെ കണക്ക് പ്രകാരം 20 ലക്ഷം വിദ്യാർത്ഥികൾ വിദ്യഭ്യസിക്കുന്നു. കണക്കുകൾ സൂച്പ്പിക്കുന്ന പ്രകാരം 300 ഉം ആഗോളാടിസ്ഥാനത്തിൽ 1000 ത്തോളം സ്കൂളുമാണ് ഈ പ്രസ്ഥാനത്തിന് കീഴിലുള്ളത്.

തത്സംബന്ധിതമായി യു.എസ് എയിൽ പ്രവർത്തിക്കുന്ന ചാർട്ടേർഡ് സ്കൂളുകളും പരാമർശിക്കുക നന്നായിരിക്കും. അമേരിക്കയിലെ 25 സ്റ്റേറ്റുകളിൽ 120 ചാർട്ടേർഡ് സ്കൂളുകൾ കളാണ് പ്രവർത്തിക്കുന്നത്.

ഹിസ്മത്ത് സ്‌കൂളുകൾ തികച്ചും മതേതര കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നവയും നിസ്വാർത്ഥരും സ്വയം സമർപ്പിത അധ്യാപക വൃർദ്ധത്താൽ പരിപോഷിതവുമാണ്. അത്യാധുനിക വിദ്യാഭ്യാസ പരിശീലനങ്ങളും നിസ്തുല്യമായ പഠനവിഷയവും ഉൾക്കൊള്ളിച്ച നിസ്തുല്യമായ പഠന കേന്ദ്രങ്ങളാണ്. ഹിസ്മത്ത് സ്‌കൂളുകൾ അതതു രാഷ്ട്രങ്ങളിലെ പഠന സിലബസ്സുകളെ പിന്തുടരുന്നവയും ആ രാഷ്ട്രത്തിൻെ തനതു വിദ്യാഭ്യാസ ശൈലിയെ കാത്തു സൂക്ഷിക്കുന്നവയുമാണ്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹിസ്മത്ത് സ്‌കൂളുകളെ മറ്റു സ്‌കൂളുകളിൽ നിന്നും വേർതിരിച്ചു നിർത്തുന്ന പ്രതേകത ഹിസ്മത്ത് സ്‌കൂളുകൾ തികച്ചും സാമൂഹിക സേവനത്തിനും ഉന്നമനത്തിനും ലോക സമാധാനത്തിനും വേണ്ടി വർത്തിക്കുന്നു എന്നതാണ്.

1960 കളുടെ അവസാനത്തിൽ തുർക്കിയിൽ വിദ്യാഭ്യാസ വിപ്ലവത്തിനുള്ള മുറവിളികൾ ഉയർന്നു വന്നു. ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസ സംരംഭങ്ങളില്ലായ്മ, വേണ്ടത്ര രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതും പുതിയ വിദ്യാഭ്യാസ മാറ്റങ്ങൾക്കുള്ള ആവശ്യകത ഉയർന്നു വരികയും, ഭരണ കൂടം ഈ ആവശ്യകതയെ അതീവ ഗൗരവത്തോടെ കണക്കാക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഗുലനും അദ്ധേഹത്തിത്തിന്റെ ആദർശങ്ങളിൽ ആകൃഷ്‌ടരായ ഒരു പറ്റം പ്രവർത്തകർ വിദ്യാഭ്യാസ രംഗത്തെ ഈ കുറവുകളെ നികത്താൻ പുതിയ പദ്ധതികളുമായി രംഗത്ത് വരികയും ചെയ്തു.

പുതിയ പദ്ധതികളുടെ ആവിർഭാവം എന്നോണം ഹിസ്മത്ത്, ഗ്രാമ പ്രദേശങ്ങളിൽ നിന്നും നഗരത്തിൽ ഉന്നത പഠനാവശ്യാർത്ഥം വരുന്ന പാവപ്പെട്ട കുട്ടികൾക്ക് താമസിക്കാനാവുന്ന തരത്തിൽ ഹോസ്റ്റലുകൾ സ്ഥാപിക്കുകയും അവിടേക്ക് ഒരുപാട് വിദ്യാർത്ഥികളെ കൊണ്ടുവരികയും ചെയ്തു.

വർഷങ്ങളായി വർത്തിക്കുകയും ഈ സേവനം ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലേക്ക് രക്ഷാകർത്തുക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കാരണമായി പ്രവർത്തിക്കുകയും ചെയ്തു.

രൂക്ഷമായ രാഷ്ര്ടീയ പ്രശ്നങ്ങളാൽ കുലിഷിതമായ 1980 കളുടെ അന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള ഹോസ്റ്റലുകൾ സർവ്വ വിധ ദുസ്വഭാവങ്ങളിൽ നിന്നും വിദ്യാർത്ഥി സമൂഹത്തെ അകറ്റുന്ന സ്ഥാപനങ്ങളായി വർത്തിക്കുകയും ഈ സേവനം ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലേക്ക് രക്ഷ കര്തതാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കാരണമായി വർത്തിക്കുകയും ചെയ്തു