പരിശുദ്ധം ഈ മൂന്ന് മാസങ്ങള്‍

ഇസ്ലാമിക കലണ്ടറിലെ റജബ്, ശഅബാന്‍, റമദാന്‍ മാസങ്ങള്‍ അനുഗ്രഹീത മാസങ്ങളാണ്. ഓരോ മാസവും അതിന്‍റേതായ പ്രതേകതകളും സവിഷേ അനുഭവങ്ങളുമായി കടന്ന് വരുന്നു. ഓരോ നിമിഷവും ദിവസവും അനുഗ്രഹങ്ങളാല്‍ പ്രധാനം ചെയ്യുന്ന മാന്ത്രിക സമയങ്ങലാണ്. ദൈവ സാമീപ്യം കൊണ്ട് തൃപ്തിയടയുന്ന പ്രത്തേക ശാന്തമായ നിമിഷങ്ങള്‍ കൊണ്ട് നാം അനുഗ്രഹിക്കപ്പെടുന്നു.

നാല് പരിശുദ്ധ രാത്രികള്‍: റജബ്, മിഅറാജ്, ബറാഅത്ത്, ഖദര്‍

എല്ലാ വര്‍ഷവും വ്യതസ്ത ദിനങ്ങളിലാണ് മാസങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ റജബിലെ ആദ്യ വ്യാഴായ്ച്ച (റഗാഇബ് എന്നറിയപ്പെടുന്ന രാത്രി) വരാനിരിക്കുന്ന പരിശുദ്ധ രാത്രികളെ പറ്റി ഓര്‍മപ്പെടുത്തുന്നു. മൂന്നാഴ്ച പിന്നിടുന്നതിന് മുമ്പേ സ്വര്‍ഗീയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കുന്ന പ്രതീതി സൃഷ്ടിച്ച് മിഅറാജ് രാവ് കടന്ന് വരുന്നു. പിന്നെ വരുന്നത് എല്ലാം രേഖപ്പെടുത്തി വെക്കുന്ന ബറാഅത്ത് രാവ്. മാപ്പ്, വിട്ടുവീഴ്ച്ച, കാരുണ്യം തുടങ്ങിയവ പ്രധാനം ചെയ്യുന്ന ആയിരം മാസങ്ങളുടെ പ്രതിഫലം നല്‍കുന്ന ഖദറിന്‍റെ രാത്രി.

റജബ്

സാധാരണ ജനങ്ങള്‍ ആരാധന നിമഗ്നരാവുമ്പോള്‍ റജബ് വരുന്നതോടെ സന്തുഷ്ടരാവുന്നു. ദുഷ്ട സ്വഭാവങ്ങള്‍ നില്‍കുന്നു. റജബ് തുടങ്ങുന്നതോടെ രാത്രികള്‍ ആത്മീയ രൂപം കൈവരിക്കുന്നു.

ശഅബാന്‍

ശഅബാന്‍ (ശഹറുല്ലാഹില്‍ മുഅള്ളം) ആശയും പ്രതീക്ഷയും സൗന്ദര്യവുമായി കടന്ന് വരുന്നു. ഒരു പടിയും കുടി കയറിയാല്‍ നന്മ കരഗസ്തമാകി എന്ന തോന്നലാണ് ഈ മാസം നല്‍കുന്നത്.

റമദാന്‍

അനിതര സാധാരണമായ ഉണര്‍വ്വാണ് റമദാന്‍ പ്രധാനം ചെയ്യുന്നത്. ജനക്കൂട്ടം പള്ളികളിലേക്ക് ഒഴുകുകയും ദൈവത്തിലേക്ക് നടന്നടുക്കുകയും ചെയ്യുന്നു. ആത്മീയ ബന്ധങ്ങളും പരലോക സംബന്ധിയായ ആഗ്രഹങ്ങളും റമദാന്‍ ശക്തിപ്പെടുത്തുന്നു.

ഏറ്റവും പ്രകാശ പൂരിതമായ കാലഘട്ടമാണ് റമദാന്‍. നമ്മുടെ മത ജീവിതത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ കാലഘട്ടം. മിനാരങ്ങളുടെ നിശ്വാസങ്ങള്‍ ഹൃത്തടങ്ങളില്‍ പ്രതിധ്വനിക്കുന്നു. ആരാധകരുടെ പ്രാര്‍ത്ഥനകളുടെ അലയടികലാണ് പള്ളികള്‍ നിറയെ ദൈവത്തിലേക്ക് തിരിഞ്ഞതിന്റെ ആനന്ദമാണ് സര്‍വ്വ സ്ഥലത്തും.

റമദാനിലെ ഓരോ ശബ്ദവും പുതിയൊരു തുടക്കത്തിന്‍റെ വാഗ്ദാനമാണ്. നോമ്പ്തുറ വിഭവങ്ങള്‍ ബ്രഹത്തായ ഒത്തു കൂടലിനുള്ള കല്പനയാണ് നല്‍കുന്നത്. നമ്മുടെ പ്രതീക്ഷയുടെ വിളംബരമാണ് തറാവീഹ്.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.