സൂഫിസവും അതിെൻ ആവിർഭാവവും

എന്താണ് സൂഫിസം:

സൂഫിസം പല വിധത്തിലും നിർവ്വചിക്കപ്പെട്ടുണ്ട്. ചില പണ്ടിതന്മാരുടെ അഭിപ്രായത്തിൽ ദൈവം ഒരു വ്യക്തിയുടെ അഹംഭാവത്തെയും സ്വാർത്തതയെയും ഉന്മൂലനം ചെയ്യുകയും തൻെ പ്രകാശത്താൽ ഒരു വ്യക്തിയെ ആത്മീയമായി പുനരുദ്ധരിക്കുകയും ചെയ്യുന്നതിനെയാണ് സൂഫിസം എന്നു പറയുന്നത്. അത്തരമൊരു പരിവർത്തനത്തിന്റെ ഫലമായി ആ വ്യക്തിയുടെ ആഗ്രഹങ്ങളും ദൈവ നിശ്ചയത്തിന് അനുസരിച്ചായി വരും. മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, മൂല്യവും ധർമ്മവും കൈവരിക്കാനായി സ്വന്തം ശരീരത്തെയും മനസ്സിനെയും എല്ലാവിധ തിന്മകളിൽ നിന്നും മുക്തമാക്കാനുള്ള നിരന്തരമായ അധ്വാനത്തിന് സൂഫിസമെന്നു പറയുന്നത്.

പ്രമുഖ സൂഫി വര്യനായ ജുനൈദിൽ ബാഗ്ദാദി (റ) യുടെ നിരീക്ഷണ പ്രകാരം സർവ്വസ്വവും ദൈവത്തിലർപ്പിച്ച്, ദൈവത്തിൽ അലിഞ്ഞില്ലാതാകുന്നതിനെയും ദൈവത്തോട് കൂടെ സ്ഥിരമായി നിലയുറപ്പിക്കുന്നതിനെയുമാണ് സൂഫിസമെന്നു പറയുന്നത്. മുഴു സമയവും ദൈവിക ചിന്തയിലായി, ദൈവ സന്നിധിയിലെന്ന പോലെ ജീവിക്കുന്നതാണ് സൂഫിസമെന്ന് ഇമാം ശിബ്‌ലി (റ) ന്റെ പക്ഷം. ദൈവിക ചിന്തയിൽ മുഴുകി ജീവിക്കുക എന്നതിലപ്പുറം ഈ ലോകവുമായോ പരലോകവുമായോ ബന്ധപ്പെട്ട യാതൊരു ലക്ഷ്യവും സൂഫികൾക്കു ഉണ്ടാവില്ല. ദേഹേച്ഛക്കും ദുഷ്പ്രവണതകൾക്കുമെതിരെ പ്രധിരോധ കവചം തീർത്ത് പ്രശംസനീയമായ ധാർമ്മിക ഗുണങ്ങൾക് സ്വായത്തമാക്കുന്നതിനെയാണ് ബഹുവന്ദ്യരായ അബൂ മുഹമ്മദ് ജരീർ (റ) സൂഫിസം എന്ന് വിളിക്കുന്നത്.

പ്രബലമായ മറ്റു നിര്വവ്വചനങ്ങൾ പ്രകാരം എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും അവയുടെ ബാഹ്യമായ അർത്ഥതലങ്ങൾക്കപ്പുറത്ത് നിന്ന് വീക്ഷിക്കുകയും എല്ലാത്തിനെയും ദൈവവുമായി ബന്ധപ്പെടുത്തി വായിക്കുകയും ചെയ്യുന്നതിനെയാണ് സൂഫിസം എന്ന് പറയുന്നത്. അതായത്, ഓരോ ദൈവിക പ്രവർത്തിയെയും ദൈവത്തെ കാണാനുള്ള ഒരു ജാലകമായി വെക്തി മനസ്സിലാക്കുകയും, തന്റെ ജീവിതത്തെ ഭൗതിക നിർവ്വചനകൾക്കതീതമായി ഈ ആത്മീയമായ "കാഴ്ച്ച"ക്ക് വേണ്ടി ഉഴിഞ്ഞ് വെക്കുകയും ചെയ്യുന്നു.

ഈ നിർവ്വചനങ്ങളെയെല്ലാം ഇപ്രകാരം നമുക്ക് ചുരുക്കിപ്പറയാം: ദൈവത്തെ പ്രീതിപ്പെടുത്താനുതകുന്ന സ്വഭാവ വിശേഷണങ്ങളും മാലാഖ തുല്യമായ ഗുണങ്ങളും നേടിയെടുക്കാൻ വേണ്ടി, മനുഷ്യസഹജമായ തിന്മകളിൽ നിന്നും വൈകല്യങ്ങളിൽ നിന്നും സ്വന്തത്തെ സംരക്ഷിക്കാൻ പ്രാപ്തിയുള്ള വ്യക്തികളുടെ പാതയാണ് സൂഫിസം. ഈ പാതയിൽ നിലയുറപ്പിച്ചവർ, ദൈവിക ജ്ഞാനം നേടി, ദിവ്യ പ്രേമത്തിൽ ലയിച്ച് ആത്മീയമായ ആനന്ദത്തിൽ ജീവിതം നയിക്കുന്നു.

ദൈവ ജ്ഞാനത്തിലേക്ക് നയിക്കുന്ന അതുല്യമായൊരു പാതയായ സൂഫിസം നിസ്സാരമൊരു സംഗതിയല്ല. കൂട്ടിൽ നിന്നും പൂക്കളിലേക്കും അവിടെ നിന്നും തിരിച്ച് കൂട്ടിലേക്കും വിശ്രമമില്ലാതെ പറന്നു കൊണ്ടിരിക്കുന്ന തേനീച്ചയെപ്പോലെ, ഈ പാതയിൽ പ്രവേശിക്കുന്ന ഒരു തുടക്കക്കാരൻ ഈ മഹാജ്ഞാനം കരഗതമാക്കാൻ അക്ഷിണം യത്നിക്കേണ്ടതുണ്ട്.

മാത്രമല്ല, സകല ദുഷ്ചിന്തകളിൽ നിന്നും ഭോഗാസക്തികളിൽ നിന്നും ദേഹേച്ഛകളിൽ നിന്നും ഭൗതിക കെട്ടുപാടുകളിൽ നിന്നും സ്വന്തത്തെ ശുദ്ധീകരിക്കുകയും ചെയ്യണം.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.