സംവാദങ്ങൾ

ഹിസ്മത്ത് ഇടപെടുന്ന മറ്റൊരു മേഖലയാണ് മതാന്തര സമൂഹാന്തര സംവാദങ്ങൾ. തൻെ ആത്മീയ ഗുരു സഈദ് നൂർസിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഗുലൻ ഈയൊരു വഴിയിൽ സജീവമാവുന്നത്. തൻെ സംവാദ സപര്യയിൽ ഇതിനിടെ പ്രമുഖ മത മോഖലധ്യക്ഷൻമാരെയുമെല്ലാം ഗുലൻ സംവദിച്ചിട്ടുണ്ട്. പോപ് ജോൺ പോൾ രണ്ടാമൻ, പാട്ട്രിയാർച്ച് ബർത്തലോമ ഒന്നാമൻ, ഏലിയാഹു ബക്ഷി ദോറൺ എന്നിവർ മേൽ ഉദ്ധരിച്ചവരിൽപ്പെട്ടവരാണ്.

ഗുലൻെ സംവാദ ക്ഷമത വഴിയാണ് തൻെ അനുയായികളിൽ മൂന്ന് തലമുറയെയും ഒരുപോലെ സ്വാധീനിക്കാൻ അദ്ധേഹത്തിനായത്. Interfaith Dialogue എന്ന പേരിൽ പ്രസിദ്ധമായ ഈ സംവാദ വേദി സുസജ്ജമാക്കാൻ ഇസ്താംബൂളിൽ Interfaith and intercultural dialogue എന്ന പേരിലും വാഷിംഗ്ടണിൽ Journalists and writers Foundation എന്ന പേരിലും ന്യൂഡൽഹിയിൽ Indialogue Foundation എന്ന പേരിലും കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2022 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.