1980 - 1990
വിജയകരമായ ഹോസ്റ്റൽ സംരംഭത്തിന് ശേഷം സമൂഹത്തിനും സമുദായത്തിനും കൈമുതലാകുന്ന വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ വിദ്യാഭഗ്യസ പാഠശാലകൾ (സ്‌കൂളുകൾ) എന്ന പുതിയ പദ്ധതിയുമായാണ് ഹിസ്മത്ത് പ്രവർത്തകർ രംഗത്ത് വരുന്നത്.
ഇതിന്റെ ആദ്യ പടിയെന്നോണം 1982 ൽ രാജ്യത്തെ വിത്യസ്ത 3 നഗരങ്ങളിൽ സ്‌കൂളുകൾ സ്ഥാപിക്കുകയും വിദ്യാർത്ഥി സമൂഹത്തിന് പുതിയ വാതായനങ്ങൾ തുറന്നിടും ചെയ്തു. എങ്കിലും സാമ്പത്തിക പരിമിതി മൂലം ആദ്യ കാലങ്ങളിൽ ഇത്തരത്തിലുള്ള സ്‌കൂളുകളുടെ നടത്തിപ്പ് വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് വിശ്വാസ്തത വർധിക്കുകയും ഇത്തരത്തിലുള്ള വിദ്യാഭ്യാസ സംരംഭത്തെ കയ്യൊഴിഞ്ഞ് സഹായിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള സ്‌കൂളുകൾ സമൂഹത്തിനും സമുദായത്തിനും ഉതകുന്ന ഒരു പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിലെ വിജയം കാണുകയും രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ പിടിച്ചു കുലുക്കുന്ന ഒരു സംരംഭമായി പരിവർത്തനപ്പെടുകയും ചെയ്തു.
വിപ്ലവകരമായ വിദ്യാഭ്യാസ സംരംഭത്തിന് ശേഷം ഹിസ്മത്ത് സേവകർ ഇന്നത്തെ തുർക്കിയെ ഏറെ സ്വാധീനിച്ച വിപ്ലവത്തിന് തുടക്കം കുറിച്ചു. 1979 ൽ "സിസന്ത് " എന്ന ഒരു മാസികക്ക് തുടക്കം കുറിക്കുകയും 1987 ൽ തുർക്കിയിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള "സമാൻ " എന്ന ദിന പത്രം ആരംഭിക്കുകയും ചെയ്തു.
- - ൽ സൃഷ്‌ടിച്ചു.