ഇൻറ്റർ ഫൈത്തും ഇൻറ്റർ കൾച്ചർ ഡയലോഗും

സ്നേഹവും സഹാനുകന്പയുമാണ് ഗുലാൻ അധ്യാപനങ്ങളുടെ കേന്ദ്ര ബിന്ദു. ക്ഷമയും സഹിഷ്ണുതയുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും ലോകത്ത് എല്ലാവരുമൊന്നിച്ച് സന്തോഷത്തോടെ കഴിയുന്ന നാൾ അതിവിദൂരമെല്ലെന്നും അദ്ധേഹം വിശ്വസിക്കുന്നു.

ഒട്ടോമൻ ഭരണ കാലത്ത് നില നിന്നിരുന്നതു പോലോത്ത സൌഹൃദാന്തരീക്ഷം ആധുനിക കാലത്തും മതങ്ങൾ തമ്മിൽ കാത്തു സൂക്ഷിക്കേണ്ടതിൻെ അനിവാര്യതയെക്കുറിച്ച് അദ്ധേഹം പലപ്പോഴും വാചാലനാകാറുണ്ട്.

ഒട്ടോമൻ ഭരണകൂടത്തിനു കീഴിൽ മുസ്ലീംകൾ മാത്രമല്ല, ക്രൈസ്തവരും ജൂതരും ബഹുദൈവാരാധകർ വരെ തീർത്തും സുരക്ഷിതമായ അന്തരീക്ഷത്തിലായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. തുർക്കിയിൽ ജീവിച്ചിരുന്ന പ്രഗൽഭരായ ഒരുപാട് സൂഫിവര്യന്മാർ ഇതിനെ പിന്തുണക്കുകയും മതങ്ങൾ തമ്മിലുള്ള സൌഹാർദ്ദപരമായ സംവാദങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്തിരുന്നു. ഇവ ഗുലന് ഒരുപാട് പ്രചോദനം നൽകുകയുണ്ടായി.

സ്നേഹവും അനുകൻബയും ഗുലൻ ചിന്തകളിൽ നിറഞ്ഞുനിൽക്കുന്നതായി നമുക്ക് കാണാവുന്നതാണ്. സ്വന്തം പ്രതാപത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് യഥാർത്ത സംവാദത്തിൽ ഒരിക്കലും ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല. മറിച്ച് വിനയമുള്ളവർക്ക് തുറന്ന മനസ്സാലെ മറ്റുള്ളവരുമായി ആശയങ്ങൾ കൈമാറാനാകും.

1998 ഫെബ്രുവരി മാസത്തിൽ പോപ് ജോണ്പോൾ രണ്ടാമനുമായി ഗുലൻ നടത്തിയ കൂടിക്കാഴ്ച ലോക പ്രസിദ്ധമാണ്. ഗുലൻെ താഴ്മയും വിനയവും അദ്ധേഹത്തെ ഒരുപാട് ആകർശിച്ചു. ഗുലൻ വത്തിക്കാനിൽ പോയതും പോപ്പുമായി കൂട്ക്കാഴാച നടത്തിയതും ഒരുപാട് വിമർശനങ്ങൾക്ക് കാരണമായി, എന്നാൽ അദ്ധേഹം അതിനോട് പ്രതികരിച്ചത് ഇങ്ങെനെയായിരുന്നു: “ താഴ്മയെന്നത് ഒരു മുസ്ലിമിൻെ ജീവിതത്തിൻെ ഭാഗമാണ്, മാത്രവുമല്ല മറ്റു മതസ്തരുമായി സംവദിക്കുന്നത് ഇസ്ലാമിൻെ ഒരു മുഖ്യ ഘടകം കൂടിയാണ്. താഴ്മ എപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രതിഫലിച്ചു നിൽക്കണം, പ്രത്യേകിച്ച് മറ്റു മതസ്തരുമായി ഇടപഴകുംപോൾ കാരണം നമ്മൾ അന്നേരം ഒരു മതത്തെയാണ് പ്രതിനിധീകരിക്കുന്നത്”. വംശ വർഗ്ഗ മത രാഷ്ട്രബേധ്യമന്യേ മനുഷ്യരെല്ലാം ദൈവ സേവകരാണെന്നും അദ്ധഹം ഉണർത്തുകയുണ്ടായി.

മതവും രാഷ്ട്രീയവും തമ്മിൽ എപ്പോഴും ഒരു നിശ്ചിത അകലം പാലിക്കണമെന്ന് അദ്ധേഹം അഭിപ്രായപ്പെടുന്നു. കാരണം ഇതര മതസ്ഥരുമായുള്ള ആരോഗ്യപരമായ ഒരു സൌഹാർദ്ധസംവാദത്തിനു അതു വിലങ്ങു തടിയായി നിൽക്കും. തത്വചിന്തകക്ൾ ആളുകളെ ഒന്നിപ്പിക്കുന്നതിനേക്കാൾ ഭിന്നിപ്പിക്കാനാണ് സാധ്യത.

ഇസ്ലാമിനെ ഒരു മതം മാത്രമായി കാണാനാണ് അദ്ധേഹം ആഗ്രഹിക്കുന്നത്. ജനമനസ്സുകളിൽ വിഭാഗീയതയുടെയും സ്പർദ്ധയുടെയും വിത്തുകൾക്ക് വളരാൻ അവസരം നൽകാതെ സൌഹാർദ്ധത്തിൻെ സുവർണ്ണപാലങ്ങൾ പണിയലാണ് ഒരു മുസ്ലിമിൻെ ബാധ്യതയെന്നും അദ്ധേഹം സൂചിപ്പിക്കുന്നു. തുർക്കിയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുമായി സൌഹാർദ്ധപരമായ ഒരു ബന്ധം അദ്ധേഹം എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു. തുർക്കിയിലെ ന്യൂനപക്ഷ ക്രൈസ്തവ വിഭാഹമായ " ഗ്രീക്ക് ഓർത്തഡോക്സ് പട്രിയാർക്ക് ബർത്തലോമ" യുമായി ഒരു സൌഹാർദ്ധ സംവേദനത്തിന് 1980 കളിൽ ഒരു വേദിയുണ്ടായിരുന്നു. ഇവർക്ക് പലപ്പോഴും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.

ചുരുക്കത്തിൽ മേൽപറഞ്ഞ കാര്യങ്ങളിൽ നിന്നും, അദ്ധേഹം വിദ്യാഭ്യാസ സമുദ്ധാരണത്തിനും ഇതര മത സൌഹാർദ്ധ സംവാദങ്ങൾക്കും വേദിയൊരിക്കാൻ നടത്തിയ പരിശ്രമങ്ങൾ നമുക്ക് മനസ്സിലാക്കിയയെടുക്കാവുന്നതാണ്. “ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തനങ്ങളും മാനുഷിക നന്മക്ക് വേണ്ടിയിണ്, അവ തുർക്കിയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല”. എന്നായിരുന്നു അദ്ധേഹം ഇവയെകുറിച്ച് പറഞ്ഞിട്ടുള്ളത്.

ഗുലനിൽ നിന്നും പ്രചോദനമുൾക്കൊണ്ട, തുർക്കി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരുപാട് വ്യാപാരികളും വിദ്യാഭ്യാസ വിചക്ഷണരും തങ്ങളുടെ സ്കൂളുകൾ, ആശുപത്രുകൾ തുടങ്ങയവ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ഇതര മത സൗഹാർദ സംവാദങ്ങൾ കേവലം മാത്രമായുള്ള പരിപാടികളായി കാണരുതെന്നും, നവീന യുഗത്തിൽ തീർത്തും ആവശ്യമായ ഒരു ഘടകമാണിതെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു.

അദ്ദേഹം പറയുന്നു; " ലോകം വിരൽ തുമ്പിലെ ഒരു ഗ്രാമമായി മാറിയ ഈ കാലഘട്ടത്തിൽ നാനാ വിധ മത ജാതി വിശ്വാസാചാരങ്ങൾ ഒരു മിച്ചു മുന്നോട്ടു കൊണ്ട് പോവുക എന്നത് തീർത്തും ശ്രമകരമായ ദൗത്യമാണ്. ഓരോ വ്യക്തിയും സോഷ്ടാഭിപ്രായത്തിലൂന്നി ജീവിക്കുന്നവനാണ്. അത് കൊണ്ടുതന്നെ ലോക ജനതയെ മുഴുവൻ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരിക എന്നത് തീർത്തും അപ്രാപ്യമാണ്. മതങ്ങൾ തമ്മിലുള്ള അന്തരങ്ങളെ മാനിച്ചപരസ്പര ബഹുമാനം നൽകുന്നതിലൂടെ മാത്രമേ സുരക്ഷിതവും സൗഹാര്ദപരവുമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാവു. അല്ലാത്ത പക്ഷം പരസ്പരം ചെളി വാരിയെറിഞ്ഞു കലഹിച്ചു സ്വന്തം ശവക്കുഴി ക്ുഴിക്കാനേ ഈ ജനതക്കാവൂ."

ഗുലാൻ തുടരുന്നു: "ഇസ്ലാമും ക്രൈസ്തവ ജൂത മതങ്ങളും ഒരേ ആവിര്ഭാവത്തിൽ നിന്നും ഉടലെടുത്തതാണെങ്കിലും കാലങ്ങളോളം പരസ്പര വൈരികളായി കഴിഞ്ഞവരാണ്. യഥാർത്ഥത്തിൽ എല്ലാ മതങ്ങളും ലോക സമാദാനത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത് എന്ന വസ്തുത മനസ്സിലാക്കുമ്പോൾ മത സൗഹാർദ സംവാദങ്ങളുടെ പ്രസക്തി നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ വിങ്ങിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ലോകത്തിന്റെ നാനാ ഭാഗത്തേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.