സദാചാരം

ആത്മീയ ഉന്നതിയിൽ നിന്ന് രൂപപ്പെടുകയും മനുഷ്യ ഹൃദയത്തെയും ആത്മാവിനെയും നിയന്ത്രിക്കുകയും വഴി നടത്തുകയും ചെയ്യുന്ന ഉന്നതമായ ത്വത്തദീക്ഷയാണ് സദാചാര മൂല്യങ്ങൾ. അതിനാൽ തന്നെ ആത്മീയതയെ അവഗണിക്കുകയും ആത്മീയ മൂല്യങ്ങളെ അവമതിക്കുകയും ചെയ്യുന്നവർക്ക് ഈ മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുക സാധ്യമല്ല.

അപരന്റെ ആഗ്രഹങ്ങളെ അവനവന്റെ ആഗ്രഹങ്ങളേക്കാൾ പ്രാധാന്യം നല്കാൻ, ഔന്നിത്യം ആത്മാവിനോട് ചേർന്ന് ഹൃദയങ്ങൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. പ്രത്യുപകാരം പ്രതീക്ഷിക്കാതെ സഹജീവിക്കായി നന്മ ചെയ്ത് നടന്ന സഹൃദയങ്ങൾക്കെല്ലാം പകരമായി അതിനേക്കാൾ എത്രയോ ഉന്നതമായ പ്രതിഫലം അപ്രതീക്ഷിതമായി ദർശിക്കാൻ ഇടവരുമ്പോൾ അതൊരുക്കി വെച്ച സൃഷ്‌ടാവിന് മുന്നിൽ ആശ്ചര്യ ഭരിതരും ആനന്ത ചിത്തരുമായി ശിരസ്സ് നാമിക്കൊന്നൊരു ദിനം വരും.

വിദ്യാസമ്പന്നനായി എന്നത് കൊണ്ട് മാത്രം യഥാർത്ഥ മനുഷ്യനായി എന്ന് വരില്ല. വിദ്യ നൽകുന്നവർ വ്യർത്ഥവും ഉപകാരവുമില്ലാത്ത കുറെ അറിവിവിന്റെ ഭാണ്ഡം പേറേണ്ടവനല്ല. മറിച്ച്, മറിച്ച് മനുഷ്യത്വത്തെ മാനിക്കാനും തങ്ങളുടെ മൂല്യവത്തായ കാഴ്ചപ്പാടുകളും മഹിമയും കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ മാതൃകാ പുരുഷനാവാനും സാധിക്കുന്ന തരത്തിലേക്ക് വളർന്ന് വിശ്വത്തോളം ഉയരേണ്ടവനുമാണ്. അല്ലാത്ത പക്ഷം, ലക്ഷ്യമില്ലാതെ ജീവിച്ച് കാലമടയാളപ്പെടുത്താതെ പോയ പല പാഴ് ജീവിതങ്ങളിലൊന്നായി അവരും വിസ്‌മൃതരായി മാറും. ഉന്നതമായ മൂല്യങ്ങളും മഹത്വവും മുറുകെ പിടിക്കുന്നവർ, അറിവ് കുറഞ്ഞവരും ബാഹ്യ പ്രകൃതിയിൽ ലോഹ ഹൃദയരുമായും തോന്നിയാൽ പോലും ആസന്ന ഘട്ടങ്ങളിൽ ഉപകാരികളും സുവർണ മൂല്യമുള്ളവുമായി തീരാറുണ്ട്.

ആരെയും വഞ്ചിക്കരുത്, അവൻ തന്നെയൊരിക്കൽ വഞ്ചിച്ചവനാണെങ്കിൽ പോലും.

സത്യസന്തതയും അഭിമാന ബോധവും ആഭിചാത്യവും ഉന്നതമായ നന്മയുടെ ഭാഗമാണ്. ഈ ഉപദേശത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നത് താത്കാലിക ലൗകിക നഷ്‌ടത്തിൽ നിന്നെ കൊണ്ടെത്തിച്ചാലും ആത്യന്തിക വിജയ നിതാനവും ആഭിചാത്യം നൽകാനും ഉതകുന്നതാണിവ.

സദാചാരങ്ങൾ നന്മയായി ഗണിക്കപ്പെട്ടിരുന്നു പഴയ കാലങ്ങളിൽ. എന്നാൽ ഇന്നത് സാമൂഹിക സ്വാഭാവ രൂപീകരണത്തിനുതകുന്ന നിയമഗണങ്ങളായി പരിവർത്തിക്കപ്പെട്ടിരിക്കുന്നു. മാനവ സമൂഹം മുഴക്കെയും ആ മൂല്യാധിഷ്‌ടിത നിയമ വ്യവസ്ഥക്കനുസൃതമായി സഹവർത്തിക്കട്ടെ എന്ന് നകുക്കാശിക്കാം.

സദാചാര മൂല്യങ്ങളെല്ലാം മറഞ്ഞു പോയെന്നും വെറും ലിഖിത രൂപങ്ങളായി ചുരുക്കപ്പെട്ടിരിക്കുന്നു എന്നും പോയ കാല മനുഷ്യർ വേപഥു കൊല്ലുമായിരുന്നു. എന്നാൽ വർത്തമാന കാല സമൂഹം, സദാചാരങ്ങളെല്ലാം കലഹരണപ്പെട്ടിരിക്കുന്നു എന്നും അവയെല്ലാം പുരാണ ഗ്രന്തങ്ങളിലൊതുങ്ങേണ്ട വിഷയങ്ങൾ മാത്രമാണെന്നും പറഞ്ഞ് തള്ളുന്നു. കാലത്തോടൊപ്പം കോലം മാറി മൂല്യങ്ങളെ കൊഞ്ഞനം കുത്തി മനുഷ്യനെത്ര മദം കുത്തിയാലും വർത്തമാന കാല പ്രശ്ങ്ങളിൽ മിക്കതിനും പരിഹാര ക്രിയയാണ് ധർമ്മവും ധാർമ്മിക മൂല്യങ്ങളും എന്നത് അവിതർക്കിത വിഷയമാണ് .

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2020 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.