സംസ്കാരവും ധാരണകളുടെ കുഴപ്പങ്ങളും

പരമ്പരാഗതമായി സംസ്കാരത്തെ നിർവചിക്കുന്നത് മാനുഷിക പരമായും ആശയപരമായും ഒരേ രീതിയിൽ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ സഹവർത്തിത്വത്തെ ആണ്. സ്വാഭാവികമായും ജനങ്ങൾ കൂട്ടമായാണ് താമസിക്കുന്നത്, അതിൽ ഏതാനും സംസ്കാരം എന്നെന്നും നില നിന്നു .

യഥാർത്ഥ സംസ്കാരം ഒരാളുടെ പെരുമാറ്റ പരിഷ്കരണത്തെയും ഇച്ഛാ ശക്തി വർധിപ്പിക്കുന്നതിനെയും, മനോഭാവത്തെയും സംവേദന ക്ഷാമതെയുമാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്, ചിലർ സംസ്കാരത്തെ അനുരൂപിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിയെയും, ശാസ്ത്രത്തിലുള്ള പുതുമയെയും വിശാലമായ വീഥികളെയും സാന്കേതികമായ തീവണ്ടിയിൽ നിന്നും ബഹിരാകാശ വാഹനത്തിലേക്കും, അംബരചുംബികളിൽ നിന്നും അണക്കെട്ടിലേക്കും ആണവ നിലയനിലയവും, വാർത്താ പ്രക്ഷേപണ ശാസ്ത്രത്തിൽ നിന്നും ഇലക്ട്രോണിക്സിലേക്കുള്ള മാറ്റങ്ങളെയാണ്. പക്ഷേ ഇതൊക്കൊ ഒരു  എളുപ്പ ആർഭാട ജീവിതം എന്നല്ലാതെ അതിൽ കൂടുതൽ ഒന്നുമില്ല. ആധുനിക സൗകര്യങ്ങൾക്ക് ജീവിത പുറം കാഴ്ചയെ  ആധൂനീകരിക്കാൻ സഹായിക്കാൻ സാധിക്കും. പക്ഷെ ഇതൊന്നും ആ സമൂഹത്തിലെ ജനങ്ങൾ പരിഷ്കൃതരാണെന്നതിൽ അർത്ഥമില്ല.

.

.

ഒരു സമുദായത്തിൻറെ പ്രബോധനത്തിനും ആശയകുഴപ്പമുള്ള ചിന്തകളിൽ നിന്നുള്ള മോചനത്തിനും, പ്രകടനങ്ങൾക്കും ദൃഢവിശ്വാസത്തിനും ഒരു കൂട്ടം യഥാർത്ഥ ബുദ്ധിശാലികളുടെ നില നിൽപ്പാണ് ആവിശ്യം അല്ലാതെ വെറും സ്‌കൂൾ ബിരുദധാരികളെയല്ല. ഒരു സമുദായത്തിൽ ശാസ്ത്രത്തിന്റെ പല മേഖലകളിലുമുള്ള വിദഗ്ദർ ഉണ്ടായിരിക്കണം, പക്ഷെ അത്തരം ആളുകൾക്ക് അറിവുണ്ടാക്കാൻ സാധിക്കുകയില്ല.അത്തരം ജോലി സ്വന്തം വയസ്സിനെ കുറിച്ച് ബോധമുള്ള ആവേശത്തിന്റെ സമനിലയിൽ ജീവിക്കുകയും, ഉള്ളിലെ അസ്‌ഥിത്യം ഉണർത്തുകയും സത്യത്തിന്റെ പ്രേരണ ഉൾകൊള്ളുകയും ചെയ്യുന്നവർക്കായിരിക്കാം.

 

സാങ്കേതിക സൗകര്യങ്ങൾ ആസ്വദിക്കുന്ന കിഴക്കൻ ജനങ്ങൾ കൂടാതെ മുസ്ലിം ബുദ്ധിശാലികൾ അവരെ സ്വയം സംസ്കാരമുള്ളവരായി പരിഗണിക്കുകയും മറ്റുള്ളവരെ സംസ്കാരമില്ലാത്തവരുമായി നോക്കി കാണുന്നു. സംസ്കാരത്തിനെതിരെയുള്ള പൊറുക്കാനാവാത്ത ഒരു തെറ്റാണു അവർ ചെയ്യുന്നത്. അത്തരം ജനങ്ങൾ മനസ്സിലാക്കണം സംസ്കാരത്തെ പോലെ  ആധുനികത അർത്ഥമാക്കുന്നില്ല. അതായതു ബുദ്ധിശാലി ആയിരിക്കുന്നത് സ്‌കൂൾ ബിരുദധാരിയിൽ നിന്നും വളരെ വ്യത്യസ്തമാണ്.

ഉയർന്ന വിദ്യാലയങ്ങളിലും യൂണിവേഴ്സിറ്റി ബിരുദധാരികളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാടു വിദ്യാഭ്യാസ സൗകര്യങ്ങളിൽ പഠിക്കാത്ത യഥാർത്ഥ ബുദ്ധിശാലികളുടെ എണ്ണം നിസ്സാരമല്ല. ഇതുപോലുള്ള അടിസ്ഥാന ആശയങ്ങളെ ദുരുപയോഗം ചെയ്യുന്നതിലൂടെ ജനങ്ങൾക്കിടയിൽ വളരെ കാലം ഈടു നിൽക്കുന്ന ചിന്താകുഴപ്പങ്ങളുണ്ടാക്കുന്ന സ്വഭാവമുണ്ടാകുന്നു. ഇതിലൂടെ വെളുപ്പിനെ കറുപ്പ് കൊണ്ടും, നീതിയെ അനീതി കൊണ്ടും, ബോധോദയത്തെ അജ്ഞാത കൊണ്ടും, ബുദ്ധി ശാലിയെ ആയിരിക്കുന്നതിനെ അറിവില്ലാത്തവനായിരിക്കുന്നതിനോടും സംസ്കാരത്തെ മ്ലേച്ഛത കൊണ്ടും കൂട്ടിക്കലർത്തുന്നു.

ഏതൊരു പുതിയ സംസ്കാരവും ജനിക്കുന്നത് അതുല്യമായ സ്നേഹത്തെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയ ശ്രമങ്ങളിലൂടെയാണ്. ഈ രണ്ടു ഘട്ടങ്ങൾ ഇല്ലാതെ സംസ്കാരത്തെ കുറിച്ച സംസാരിക്കുക അസാധ്യമാണ്. വിശ്വാസമില്ലായ്മയിലേക്കും സ്നേഹമില്ലായ്മയിലേക്കും മധ്യസ്ഥതയോ എതിരില്ലാതെ സമ്മർദം ചേർക്കുകയോ ഒപ്പം സ്ഥലങ്ങൾ പിടിച്ചടക്കുകയും ഈ വർഷത്തെ ലോകത്തെ കണ്ടെത്തുക ചെയ്താൽ പോലും സംസ്കാരത്തെ കുറിച്ചുള്ള കണ്ടെത്തെലുകൾക്കു മതിയാവില്ല..

 

ഒരു സമുദായത്തിലെ വിശ്വാസവും സ്നേഹവും സൂക്തമതയും   ഉത്തരവാദിത്തത്തെ കുറിച്ചുള്ള സംവേദന ക്ഷമതയും ഇല്ലാത്ത സാധാരണക്കാരെ പരിഷ്‌കൃതർ എന്ന് വിളിക്കാൻ സാധിക്കില്ല. അതോടപ്പം അവരുടെ വയസ്സിനെ കുറിച്ചും ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചും അവരുടെ യഥാർത്ഥ വ്യതിത്വത്തെ കുറിച്ച് ബോധവന്മാരല്ലാതാവുകയും   ലക്ഷ്യ ശൂന്യമായി ജീവിക്കുകയും ചെയ്യുന്ന സാധാരണക്കാരെയും സംസ്കാരമുള്ളവരായി പരിഗണിക്കാൻ  സാധിക്കില്ല. അതുമാത്രമല്ല, അവരുടെ എല്ലാ സ്ഥാപനങ്ങളിൽ മാറ്റം വരുത്തിയും ഉയർന്ന നിലവാരം നേടിയാലും ആധുനിക ജീവിത രീതി തെരഞ്ഞെടുത്താൽ പോലും അവർ സംസ്കാരമുള്ളവരാണെന്നു പറയാൻ സാധിക്കില്ല. സംസ്കാരം ബൗദ്ധിക വിഷയവും ആത്മീയ വിഷയകവുമായ ഒരു പ്രതിഭാസമാണ്.

അതിനാൽ സാങ്കേതിക വിദ്യ കൊണ്ടും വസ്ത്രം കൊണ്ടോ നല്ല വീട്ടുപകരണം കൊണ്ടോ ആഡംബരം കൊണ്ടോ സംസ്കാരം ഒന്നും ചെയ്യുവാൻ സാധിക്കില്ല. യഥാർത്ഥ സംസ്കാരമായി കണ്ടെത്തുന്നത് പ്രച്ഛന്നമായ കോളനി വൽക്കരണം പക്ഷെ തുടർച്ചയായ രക്ത ചൊരിച്ചിൽ , ഒടുങ്ങാത്ത കൂട്ടക്കൊലയും സങ്കർഷ ങ്ങളും മാറ്റമില്ലാ മനുഷ്യ നിലപാടുകളും അസഭ്യമായ പെരുമാറ്റങ്ങളും വിദ്യാഭ്യാസമില്ലാത്ത ബുദ്ധിശാലികളും കൂടാതെ ശാസ്ത്രത്തിൽ ഐഹികബോസക്തിയുടെ ആധിപത്യവും ഒക്കെയാണ്, അതുമാത്രമല്ല  ലോക കാഴ്ചയും മ്ലേച്ഛതയുടെ മറ്റു അടയാളങ്ങളും, വികസിച്ച ജനങ്ങളുമല്ല, എന്നാൽ വികസിച്ചു കൊണ്ടിരിക്കുന്ന അനുകർത്താക്കളുമല്ല  എന്ന് തെളിയിക്കുക ഇതൊക്കെ സംസ്കാരമായി കണ്ടെത്തുന്നത്.

വളരെ നിർഭാഗ്യകരമായ കാര്യമെന്തെന്നാൽ വികസ്വര രാജ്യങ്ങളിലെ ബുദ്ദിശാലി വിഭാഗത്തിലെ ചില അംഗങ്ങൾ അവരുടെ ജനങ്ങളെ തെറ്റിദ്ദെരിപ്പിച്ചിരിപ്പിക്കുന്നതു പടിഞ്ഞാറൻ രാജ്യങ്ങളെ മൊത്തമായി ആശ്രയിച്ച് ജീവിത രീതി നവീകരിക്കുന്നത് അവരെ സംസ്കാര മുള്ളവരാക്കി മാറ്റുന്നു എന്ന് വിശ്വസിപ്പിച്ചാണ്. അത്തരം തദ്ദേശ പാശ്ചാത്വ ആധുനിക ചിന്താഗതിക്കാർ സംശയിക്കുന്നില്ല എന്നണ് ചില പടിഞ്ഞാറൻ രാജ്യങ്ങൾ അവരുടെ ചിന്തയിൽ പ്രചോദിപ്പിക്കുന്നത് എന്ന്.

നമ്മുടെ ലോകം ഒരിക്കൽ കൂടി യഥാർത്ഥ സംസ്കാരത്തിന് സാക്ഷിയാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.യഥാർത്ഥ സംസ്കാരത്തിന്റെ അടയാളങ്ങൾ വിശ്വാസത്തിലും സ്നേഹത്തിലും അറിവിലും      സർവ്വ വ്യാപകമായും കാണാൻ സാധിക്കും. ധാർമ്മിക മൂല്യം മുമ്പേ തന്നെ ചക്രവാളത്തിൽ കാണാം, പുതു തലമുറ ദൃഢ വിശ്വാസത്തോടെയും ഇച്ഛാ ശക്തിയോടെയും വളരെ ആഴമേറിയ ദൃഢ നിശ്ചയത്തോടെ കൂടെയും അവരുടെ യാത്ര ഏറ്റെടുത്താൽ ഇതൊരു പുണ്യ ഉധ്യമായി നമുക്ക് തിരിച്ചറിയാം.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2025 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.