1981- 90

1980 ൽ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇസ്മീർ വിട്ട് അനദോളുവിലെ വിവിധ സ്ഥലങ്ങളിൽ അഭയം പ്രാപിച്ചു, തത്ഫലമായി അദ്ധേഹം 1981 മാർച്ച് 20 ഓടെ പ്രബാഷണ ജോലിയിൽ നിന്നും പൂർണ്ണമായും രാജിവെക്കുകയും ചെയ്തു.

പ്രഭാഷണ മേഖലയിലെ ശൂന്യത നികത്താൻ എഴുത്ത് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഗുലൻെ പിന്നീടുള്ള നിയോഗം അങ്ങനെ 1988 ൽ “ യെനി ഉമിത്” എന്ന ത്രൈമാസികയിൽ ലേഖനങ്ങളെഴുതി വീണ്ടും അദ്ധേഹം സജീവമായി. എന്നാൽ മികവുറ്റ അദ്ധേഹത്തിൻെ അവതരണ രീതിക്ക് നന്നായി ചേർന്ന് നിന്നത് പ്രഭാഷണം തന്നെയായിരുന്നു. മത പ്രഭാഷണങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത് സന്ദേശ പ്രചാരണത്തെ സാരമായി ബാധിക്കുമെന്ന തോന്നലിൽ നിന്നാണ് അദ്ധേഹം വീണ്ടും പ്രഭാഷണ മേഖലയിൽ തിരിച്ചു വന്നത്.

1980 ൽ ഇസ്മീറിലും ഇസ്താൻബൂളിലുമായി അദ്ധേഹം നിരവധി സ്വതന്ത്ര പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. Uskudar ലെ Yenivalide kulliyesi യിൽ 1989 ജനുവരി 13 മുതൽ 1990 മാർച്ച് 16 വരെ അദ്ധേഹം നടത്തിയ പ്രഭാഷണങ്ങൾ വലിയൊരളവിൽ നൈതികമായ മത ചലനം സൃഷ്ടിക്കാൻ തക്കതായിരുന്നു ഇക്കാലയളവിലെ പ്രഭാഷണങ്ങൾ ചേർത്താണ് അദ്ധേഹത്തിൻെ മാസ്റ്റർപീസ് ഗ്രന്ഥമായ Sonsuznur രചിക്കപ്പെട്ടത്. ഇവ്വിധം 1992 വരെ തൻെ സ്വതന്ത്ര പ്രഭാഷണ സചര്യ അനുസൂതം തുടർന്നു അദ്ധേഹം.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2023 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.