ജീവിതം
ഒരു മത പണ്ടിത കുടുംബത്തിൽ ജനിച്ച ഗുലൻ പിതാവിൻെ പരി പൂർണ്ണ ശിക്ഷണത്തിൽ ആത്മീയമായ ചുറ്റുപാടിലാണ് വളർന്നത്. മാതാവിൻെ സഹായത്തോടെ പരിശുദ്ധ ഖുറാൻ മനപാഠമാക്കിയ ഗുലൻ പിന്നീട് എർസ്റൂം ലെ വ്യത്യസ്ത മദ്റസകളിൽ നിന്നായി തൻെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പഠന കാലത്തെ വിശിഷ്ടമായ് പ്രഭാഷണ മികവ് സായത്തമാക്കിയിരുന്നു വെന്ന അഭിപ്രായങ്ങളെ ശരിവെക്കുന്നതാണ് തൻെ ഏഴാം വയസ്സിൽ അദ്ധേഹം നടത്തിയ പ്രഭാഷണം. ഒരുപക്ഷേ ഒരു പ്രതിഭാ സ്പർശം എന്ന നിലക്ക് അടയാളപ്പെടുത്താവുന്ന തരത്തിൽ ആണ് ആ ഒരു പ്രസംഗം ഗുലൻെ ചരിത്ര രേഖയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്.
ഗുലൻെ ജീവിതത്തിലുടനീളം തുർക്കിയിലെ പ്രമുഖ സൂഫി പണ്ടിതൻ സഈദ് നൂർസിയുടെ സ്വാധീനം കാണാം. തൻെ ആത്മീയ ഗുരുവായാണ് നൂർസിയെ ഗുലൻ ദർശിക്കുന്നത്. നൂർസിയുടെ തത്വാചാരങ്ങളുടെ പ്രതിഫലനം ഗുലൻെ പ്രസിദ്ധങ്ങളായ മിക്ക ഗ്രന്ഥങ്ങളിലും കാണാനൊക്കും. നൂർസിയെപ്പോലെ മൌലാനാ റൂമിയും യൂനുസ് എം റെയുമെല്ലാം അദ്ധേഹത്തിൻെ ജീവിതത്തിൽ നിർണ്ണായിക സ്വാധീനം വഹിച്ചതായി കാണാം.
Oxford Analytica യുടെ വിവരണത്തിൽ നിന്ന് “ 1966 ൽ ഇസ്മീറിലെ ഒരു പള്ളി സ്ഥാനമേറ്റെടുത്ത് പ്രവർത്തനമാരംഭിച്ചതോടെ ഗുലൻ നൂർസിയുടെ ആശയങ്ങളെ പ്രയോഗവത്കരിക്കാൻ തുടങ്ങി.രാഷ്ട്രീയ ഇസ്ലാമിന് വേരോട്ടമില്ലാത്ത നാടായിരുന്നു ഇസ്മീർ”.
ഗുലൻെ പാഠ്യ മേഖലയിൽ പ്രധാനപ്പെട്ടതെന്ന് കരുതാവുന്നത് ആധുനിക സാമൂഹ്യ ശാസ്ത്രവും ശരീര ഘടനാശാസ്ത്രവുമാണ്. എന്നാൽ മറ്റിതര വിശയങ്ങളിൽ കൂടി ഒഴിവ് വേളകൾ ഉപയോഗപ്പെടുത്തുക വഴി ഒരു വിദ്യാപ ഔധാരിയായി അദ്ധേഹം സമൂഹത്തിറങ്ങി. 1958 ലാണ് മേൽ പരാമൃഷ്ടമായ ഇസ്മീറിലെ വിശ്രുത പദവിയിലേക്ക് അദ്ധേഹം ഭരണകൂടം വഴി നിയമിതനാകുന്നത്.
- - ൽ സൃഷ്‌ടിച്ചു.