മുഹമ്മദ് ഫത്ഹുല്ല ഗുലൻ

ഇസ്ലാമിക ജീവിതാശയങ്ങളുടെ തുടർച്ചയായ നവജാഗരണസംരംഭങ്ങൾക്ക് പുതിയ കാലത്തെ സങ്കീർണ്ണമായ ചുറ്റുപാടിൽ നിന്ന് നേതൃത്വം നൽകുക എന്ന നിലക്കാണ് മുഹമ്മദ് ഫത്ഹുല്ല ഗുലൻ എന്ന പ്രതിഭശാലിയായ പണ്ടിതൻ ഒരു വിശാല പഠനമർഹിക്കുന്നത്. ഇസ്ലാമിക സന്ദേശ പ്രചാരമെന്ന മഹാ ദൌത്യം കാലികമായി നിർവ്വഹിക്കുവാൻ ഫത്ഹുല്ല ഗുലൻ ഉപയോഗപ്പെടുത്തുന്ന രീതി ശാസ്ത്രം തൻെ ബ്രഹത്തായ സ്വാധീന ശക്തിയിലൂന്നിയല്ല, മറിച്ച് വിവിധങ്ങളായി തൻെ കഴിവുകൾ മേഖലപ്പെടുത്തിയാണെന്നതാണ് അത്ഭുതവഹമായ വസ്തുത. ലോകത്ത് മിക്ക രാഷ്ട്രങ്ങളിലും വേരൂന്നിയ നവോത്ഥാന പ്രവർത്തനങ്ങൾ (പത്തിലധികം) ഭാഷകളിലേക്കായി വിവർത്തനം ചെയ്യപ്പെട്ട തൻെ അറുപതോളം വരുന്ന എഴുത്ത് സൃഷ്ടികൾ, ഹിസ്മത്തെ് എന്ന ആഗോളാടിസ്ഥാനത്തിൽ തന്നെ ബ്രഹത്തായ സ്വാധീന ശക്തിയായി വളർന്ന സംഘടന, ഇവയെല്ലാം മുഹമ്മദ് ഫത്ഹുല്ല ഗുലൻെ വ്യക്തിത്വത്തിൻെയും അദ്ദേഹം ചെയ്ത സംഭാവനങ്ങളുടെയും നേർസാക്ഷ്യങ്ങളായി നിൽക്കുന്നു. ലോകത്തെ ഏറ്റവും സ്വാധീനിക്കപ്പെട്ട മുസ്ലിം വ്യക്തിത്വങ്ങളിൽ പ്രമുഖ സ്ഥാനിയായി നിലകൊള്ളുന്ന ഫത്ഹുല്ല ഗുലൻെ ജീവിതം പ്രചോദനദായകമായ പഠനം ആവശ്യപ്പെട്ട് കൊണ്ടേയിരിക്കുന്നു.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2024 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.