ഇസ്ലാമിന്റെയും ജനാധിപത്യതിന്റെയുമിടയിലുള്ള താരതമ്യം

ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മതമാണ്‌ ഇസ്ലാം. ജീവിതത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രതേകിച്ചും വിശ്വാസത്തിന്റെയും നര വംശ ശാസ്ത്രത്തിന്റെയും മേഘലയിലെല്ലാം ഇസ്ലാം മനുഷ്യജീവനുമായി ബന്തപ്പെട്ടിരിക്കുന്നു. മറ്റൊരു അര്‍ത്ഥത്തില്‍ ഇസ്ലാം അനുഭവിച്ചറിഞ്ഞതും പ്രക്രതി തത്വമാണ്. ഒരു വിശ്വാസിയെ സംബന്തിച്ചെടുത്തോളം മതം ഒരു തത്വശാസ്ത്രമാണ്, ധാർമ്മിക തത്വങ്ങളാണ്, ഇനി ഒന്നുമെല്ലെങ്കില്‍ ഒരു പരിപൂര്‍ണ്ണ ആദ്യാത്മിക ശാസ്ത്രമാണ്. പക്ഷെ ഇസ്ലാമിന്റെ കാര്യത്തിലാവുമ്പോള്‍ പ്രശ്നങ്ങള്‍ അധികരിക്കുന്നു. ചില മുസ്ലിമ്കല്കും നിയമ നിര്‍മ്മാണകര്‍ക്കും ഇസ്ലാം പൂര്‍ണ്ണമായും രാഷ്ട്രിയമോ സാമൂഹ്യമോ സാമ്പത്തികമോ ആയ നേട്ടങ്ങല്‍ക്കാണ്.

മതത്തെയോ ജനധിപത്യത്തെയോ തത്വശാസ്ത്രത്തെയോ നമ്മള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ മനുഷ്യത്വത്തിനും മനുഷ്യ ജീവിതത്തിനും പ്രാധാന്യം നല്‍കേണ്ടതാണ്. ഈ അര്‍ത്ഥത്തില്‍ മതത്തെ പ്രതേകിച്ച് ഇസ്ലാം മതത്തെ ജനാധിപത്യ സാമൂഹിക സാമ്പത്തിക കാര്യങ്ങളുമായി താരതമ്യം ചെയ്യല്‍ നല്ലതല്ല. മതം മനുഷ്യന്റെ അസ്ഥിത്തത്തെയും വിശ്വാസത്തെയും തേടുമ്പോള്‍ ഒരു രാഷ്ട്രീയ സാമൂഹിക സാമൂഹിക സാമ്പത്തിക കാര്യങ്ങള്‍ അന്നേഷിക്കുന്നത് മാനുഷിക ജീവിത ചുറ്റുപാടുകളാണ്.

മനുഷ്യനില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്‌ അവന്റെ സമയത്തിലും ദൈവ വിശ്വാസത്തിലും പാരത്രിക ജീവിതത്തിലും മറ്റു ദൈവിക കാര്യങ്ങളിലേക്ക് നോക്കിയുമാണ്, അപ്രകാരം തന്നെ ആരാധനയിും സദാചാരവും മാനുഷിക ജീവിതത്തില്‍ വിത്യാസങ്ങള്‍ കൊണ്ട് വരുന്നു.

ഇസ്ലാമിക ജനാധിപത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാം ശ്രദ്ടിക്കേണ്ടത് ജനാധിപത്യമെന്നുള്ളത് അത് എന്നും പുരോഗതി പ്രാപിക്കുന്ന ഒന്നാണ്, പക്ഷെ മതം സ്ഥാപിത തത്വങ്ങളും വിശ്വാസങ്ങളും ആരാധനയും ധാർമികതയും അടങ്ങിയതാണ്.

ഇസ്ലാമിക മത ശാസ്ത്രങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നതാണ്. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ ഭരണ കര്‍ത്താവ് ജനങ്ങള്‍ക്കനുസരിച്ചു കാലങ്ങള്‍ക്ക് മുന്പ് ക്രോടീകരിച്ചതാണ്. ഇസ്ലാമിന്റെ തത്വദിഷ്ടിത രീതി ശാസ്ത്രം എന്ന് ലോകത്തിനു മുന്‍പില്‍ വെളിവാകുമ്പോള്‍ സ്വീകര്യമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

പുരാതന കാലത്താണ് ജനാതിപത്യത്തിനു തറക്കല്ലിട്ടത് , ജനാധിപത്യം ഉടലെടുക്കുന്നത് 1776 ൽ അമേരിക്കയിലാണ് . 1789- 1799 ല്‍ നടന്ന French Revolution ഉം ഇതിനു കാരണമാകുന്നു. ജനതിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യം, സമൂഹത്തിനെക്കാള്‍ വെക്തികള്‍ക്ക് പ്രാധാമന്യമുണ്ട്. സാമൂഹിക ജീവിതത്തില്‍ അവരെന്തു ചെയ്യണം ചെയ്യാതിരിക്കണം എന്ന് തീരുമാനിക്കുന്നത് സ്വയം ജനത തന്നെയാണ്.

ചീര്‍പ്പിന്റെ പല്ല് പോലെ ലോകത്തെ മുഴുവന്‍ ജനങ്ങളും സമന്മാരയിട്ടാണ് സ്ര്ശ്ടിക്കപ്പെട്ടത്‌ എന്ന പ്രവാചക വചനം സൂചിപ്പിക്കുന്നത് ഇസ്ലാമില്‍ വര്‍ഗ്ഗ, വര്‍ണ്ണ, ഭാഷ, ദേശ വിത്യാസമില്ല എന്നതാണ്. പ്രവാചകന്‍ (സ) പറയുന്നു “ നിങ്ങളെല്ലാം ആദമില്‍ നിന്നാണ്, ആദം മണ്ണില്‍ നിന്നാണ് അതിനാല്‍ നിങ്ങള്‍ സഹോദരി സഹോദരന്മാരാവുക.

സന്ബതിന്റെ അടിസ്ഥാനത്തിലോ, കുടുംബ മഹിമ കൊണ്ടോ മറ്റെതെങ്കിലും പ്രാധാന്യം കൊണ്ടോ ആര്‍ക്കും ഒരാളെയും കീഴ്പ്പെടുതാനോ അയാള്‍ക്കു മേല്‍ അധികാരം ചോലുത്താനോ അവകാശമില്ല.

ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനപ്പെട്ട മൌലിക അവകാശങ്ങള്‍ :

1.

അധികാരം സത്യത്തിലധിശ്ടിതമായിരിക്കണം.

2.

നീതിയും നിയമ വ്യവസ്ഥയും.

3.

വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം , ജീവിക്കാനുള്ള അവകാശം.

4.

സ്വകാര്യ ജീവിതത്തെ തീര്‍ച്ചയായും മാനിക്കണം

5.

വ്യക്തമായ തെളിവുകളുടെ അസാനിധ്യത്തില്‍ ആര്‍ക്കും ആരെയും ശിക്ഷിക്കാനോ കുറ്റക്കാരനാണെന്നു വിധിക്കാനോ അവകാശമില്ല.

6.

ഭരണകൂടത്തിൻനെ് ഉപദേശക സമിതി അത്യാവശ്യഘടകമാണ്.

എല്ലാ അവകാശങ്ങളും തുല്യമാണ്. സമുദായത്തിന്റെ ആവശ്യത്തിനു വേണ്ടി വെക്തികളുടെ അവകാശങ്ങള്‍ ഒരിക്കലും ഹനിക്കപ്പെടാന്‍ പാടില്ല. പരസ്പര സഹായവും സഹകരണത്തോടെയുമുള്ള സ്വതന്ത്രമായ ഒരു ജീവിതമാണ്‌ ഇസ്ലാം അനുഭാവനം ചെയ്യുന്നത്. ഓരോ വെക്തികളുടെ ആഗ്രഹത്തിനും സ്വഭാവത്തിനുമനുസരിച്ചു സന്തം ജീവിതത്തെയും ഇതിനു ശേഷമുള്ള പരലോക ജീവിതത്തെയും പാകപ്പെടുത്തണം. ഒരു സമുദായത്തിന്റെ പുരോഗതിയും തകര്‍ച്ചയും അവരുടെ അഭിലാഷങ്ങല്‍ക്കനുസരിച്ചാണ്.

ഖുര്‍ആന്‍ പറയുന്നു: “ സ്വന്തം ശരീരത്തെ മാറ്റാന്‍ കഴിയാത്ത കാലത്തോളം ഒരു സമുദായത്തെ മാറ്റാന്‍ കഴിയില്ല. ഓരോ സമുദായത്തിന്റെയും വിധിയും പുരോഗതിയും അവരുടെ കയ്യിലിരിപ്പിനനുസരിച്ചാണ്. നീ എങ്ങനെയാണോ അതിനനുസരിച്ച് നീ ഭരിക്കപ്പെടും, ഇതാണ് ജനാധിപത്യത്തിന്റെ രസതന്ത്രം.

ഇസ്ലാമിക മൂല്യങ്ങള്‍ പ്രകാരം ഓരോ വെക്തിയും സമുദായവും അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാണ്. ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ സമാധാനം സ്ഥാപിക്കുക. സമുദായത്തിലെ വിത്യസ്ത ജാതിക്കാരും മതക്കാരും പരസ്പരം സമാധാനത്തോടെയാണ് ജീവിക്കേണ്ടത്.

നിങ്ങളുടെ സ്ത്രീകളില്‍ ദുര്‍നടപ്പിലേര്‍പ്പെടുന്നവര്‍ക്കെതിരില്‍, നിങ്ങളില്‍നിന്നുള്ള നാലു പേരെ സാക്ഷികളായി കൊണ്ടുവരിക.(സൂ: നിസാഅ്15)

മുസ്ലിംകളേ, അമാനത്തുകള്‍ അവയുടെ ഉടമകള്‍ക്ക് ഏല്‍പിച്ചുകൊടുക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുമ്പോള്‍ നീതിപൂര്‍വം തീരുമാനം കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോടാജ്ഞാപിക്കുന്നു.(സൂ:നിസാഅ്58)

അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും164 അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും165 ആയിരിക്കുവിന്‍ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും.(സൂ:നിസാഅ്135)

പ്രവാചകാ, ശത്രുജനം സന്ധിയിലേക്കും സമാധാനത്തിലേക്കും ചായുന്നുവെങ്കില്‍ നീയും അതിനു സന്നദ്ധനാവുക.(സൂ:അൻഫാൽ61)

അല്ലയോ വിശ്വസിച്ചവരേ, ധര്മ.നിഷ്ഠയില്ലാത്തവന്‍ ഒരു വാര്ത്തവ കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ. (സൂ:ഹുജറാത്ത്9).

ചുരുക്കത്തിൽ ഖുർആൻ എല്ലാ സമുദായത്തോടും സംബോധനം ചെയ്യുകയും ആധുനിക ജനാധിപത്യ വ്യവസ്ഥകൾക്ക് അനുസ്യുതമായ ഓർമ്മകളെ അവരെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു . സാമൂഹിക ബന്ധത്തിന്റെ മേൽ ഊന്നിയുള്ള ഗവൺമെന്റാണ് ഇസ്ലാം അനുശാസിക്കുന്നത് .

ജനങ്ങൾ തന്നെ ഭരണ കർത്താക്കളെ തെരഞ്ഞെടുക്കുകയും പൊതു കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു സഭ രൂപീകരിക്കുകയും ചെയ്യുന്നു. ആദ്യത്തെ നാലു ഖലീഫ മാരുടെ കാലത്തു ഗവണ്മെന്റിന്റെ മൗലിക നിയമങ്ങൾ നിർവ്വഹിക്കപ്പെട്ടിരുന്നു. ശേഷം അവസാനത്തെ ഖലീഫയായിരുന്ന അലി (റ ) ന്റെ കാല ശേഷം ഒരുപാടു കോലാഹലങ്ങൾക്കൊടുവിൽ സുൽത്താൻ ഭരണത്തിലേക്ക് നീങ്ങുകയായിരുന്നു.

ഇസ്ലാം എന്നത് വ്യതിരക്തമായ ഒരു മതമാണ്. ലോക രക്ഷിതാവായ ഏകനായ ദൈവത്തിലുള്ള വിശ്വാസമാണ് അതിന്റെ അടിത്തറ. അതിനാൽ, ഇസ്ലാമിൽ ദൈവവും പ്രകൃതിയും മനുഷ്യത്വവും പരസ്പരം ഒട്ടിച്ചേർന്നു കിടക്കേണ്ടതോ വിദൂരത്തു നിൽക്കേണ്ടതോ അല്ല, മറിച്ച് ദൈവിക കൽപ്പനക്കനുസൃതമായിട്ടാണ് എല്ലാം നടപ്പിലാക്കുന്നത്. ഏതെങ്കിലും വർഗ്ഗ വർണ്ണ വംശ ജനതയ്ക്കു മാത്രം ഒതുങ്ങുന്നതല്ല ദൈവത്തിന്റെ സഹാനുഭൂതിയും സ്നേഹവും സഹകരണവും. പ്രവാചകൻ അരുളിയതും അതുതന്നെയാണ്. " ദൈവത്തിന്റെ അടിമകളെ നിങ്ങൾ പരസ്പരം സഹോദരി സഹോദരന്മാരെ പോലെ വർത്തിക്കുക".

യഥാർത്ഥത്തില്‍ ഇസ്ലാം അതിനു മുന്പ് വന്നിട്ടുള്ള എല്ലാ മതങ്ങളെയും അംഗീകരിക്കുന്നുണ്ട്. വിത്യസ്ത കാലങ്ങളിലായി അയക്കപ്പെട്ട പ്രവാചകന്മാരെയും അവരിലേക്കയക്കപ്പെട്ട വേദ ഗ്രന്ഥങ്ങളെയും ഇസ്ലാം ശരി വെക്കൂന്നു. ഈയൊരര്‍ത്ഥത്തിൽ ഇതു ഇതര മതങ്ങളുടെ അടിസ്ഥാന ഐക്യത്തെ വിളിച്ചോതുന്നു. ഇതേ സമയം ഒരു മുസ്ലിം ഹിബ്രു ജീസസ്‌ പ്രവാചകന്മാരായ എബ്രഹാം, മോശ, ഡേവിഡ്‌ എന്നിവരുടെ ശരിയായ പിന്തുടർച്ചക്കാരനുമാണ്.

ചരിത്രത്തിലുടനീളം ഇസ്ലാമിക ഭരണ കൂടത്തിനു കീഴിൽ ജൂതന്മാരും ക്രിസ്താനികളും എങ്ങനെയാണു അവരുടെ മതകീയ അവകാശങ്ങൾ അനുഭവിച്ചത് എന്ന് ഈയൊരു വിശ്വാസം നമുക്ക് മനസ്സിലാക്കിത്തരുന്നു.

ദൈവിക പ്രീതി കരസ്തമാക്കലും ധാര്‍മ്മക സമുദായത്തെ രൂപപ്പെടുത്തിയെടക്കലുമാണ് ഇസ്ലാമിക സാമൂഹിക വ്യവസ്തി കൊണ്ട് ലക്ഷീകരിക്കുന്നത്. തീര്‍ത്തും അക്രമരഹിതമായ സാമൂഹിക ജീവിതമാണ്‌ ഇതു വക വെച്ച് തരുന്നത്. വ്യക്തി താല്പര്യങ്ങല്കും വൈരാഗ്യതിനുമപ്പുറം വിശ്വാസത്തിനെ്യും, പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും, സഹകരണത്തിന്റെയും, തിരിച്ചറിവിനെ്യും മേലുള്ളതായിരിക്കണം ബന്ധങ്ങള്‍.

അവരവരുടെ താല്പര്യങ്ങല്കു പിന്നാലെ ഓടുക എന്നതിനപ്പുറം ഉന്നതമായ ആദര്‍ശവാദങ്ങല്കും പരിപൂർണ്ണതക്കും വേണ്ടി നടക്കാനും മത്സരിക്കാനുമാണ് സാമൂഹിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത്.

ഐക്യത്തിനഉം നന്മക്കും വേണ്ടി നീതികരിക്കപ്പെടുന്ന വിളികൾ പരസ്പരം സഹകരണവും ഐക്യവും പ്രധാനം ചെയ്യുകയും, സഹോദര സഹോദരി സമൂഹത്തിലെ വിശ്വാസത്തെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആത്മീയമായ ഉന്നതി കൈവരിക്കുന്നതിനുള്ള വ്യഗ്രത ഇരു ലോകത്തും സന്തോഷം നല്‍കുന്നു.

ജനാധിപത്യം കഴിഞ്ഞ വര്‍ഷങ്ങളെക്കാൾ എത്രയോ പതിന്മടങ്ങ്‌ പുരോഗതി പ്രപിച്ചിട്ടുണ്ട്, കൂടാതെ വരും കാലങ്ങളില്‍ നന്മയിലും യാഥാർത്ഥ്യത്തിലും ഊന്നിയുള്ള മാനുഷിക നീതി വ്യവസ്ഥയിലൂടെ അത് രൂപപ്പെട്ടു വരും. ജനങ്ങളും ആത്മീയ ഭൌമ മണ്ഡലങ്ങളെ അവഗണിക്കാതെ, അവരുടെ ആത്മീയമായ ആവശ്യങ്ങളെ വക വെച്ച് കൊടുക്കുകയാണെങ്കില്‍ ജനാധിപത്യത്തിനു മനുഷ്യരാശിക്കാകമാനം സന്തോഷം കോണ്ട് വരാനും പരിപൂർണ്ണതയുടെ ഉന്നതി കൈ വരിക്കാനും സാധിക്കും. സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും നീതിയുടെയും ഇസ്ലാമികാധ്യാപനങ്ങളിലൂടെ ഇതു തീര്‍ത്തു കൊണ്ട് വരാൻ സാധിക്കും.

Pin It
  • - ൽ സൃഷ്‌ടിച്ചു.
പകർപ്പവകാശം © 2024 ഫത്ഹുല്ല ഗുലൻ വെബ്സൈറ്റ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.